ധർമേന്ദ്രയുടെ സംസ്കാരത്തിന് എത്തുന്ന താരങ്ങൾ

ധ​ര്‍മേ​ന്ദ്രയുടെ സംസ്കാരം നടത്തിയത് ഔദ്യോഗിക ബഹുമതികളില്ലാതെ; താരങ്ങൾ പലരും എത്തിയപ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായി

മും​ബൈ: ദീർഘകാലമായി അ​സു​ഖ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ മും​ബൈ​യി​ലെ വ​സ​തി​യി​ൽ ഇന്നലെ അന്തരിച്ച ബോ​ളി​വു​ഡ് ഇ​തി​ഹാ​സം ധ​ര്‍മേ​ന്ദ്രയുടെ സംസ്കാരം നടന്നത് ഔദ്യോഗിക ബഹുമതികളില്ലാതെ. ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന കുടുംബത്തിന്‍റെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. അടുത്തിടെ വ്യാജ മരണവാർത്ത വന്നതിനാൽ മാധ്യമങ്ങളെ ഒഴിവാക്കാൻ കുടുംബം ലളിതമായ സംസ്കാര ചടങ്ങാണ് നടത്തിയത്. പവൻ ഹാൻസ് ശ്മശാനത്തിലായിരുന്നു ധർമേന്ദ്രയുടെ അന്ത്യകർമങ്ങൾ. കുടുംബാംഗങ്ങളും നിരവധി ബോളിവുഡ് താരങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു.

ധർമേന്ദ്രയുടെ വിയോഗത്തെക്കുറിച്ച് താര കുടുംബം ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചില്ല. മാത്രമല്ല, വേഗം തന്നെ താരത്തിന്റെ ഭൗതികശരീരം ആംബുലൻസിൽ ശ്മശാനത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. സിനിമ മേഖലയിലെ പ്രവർത്തകർക്ക് പോലും മരണ വാർത്ത കൃത്യ സമയത്ത് ലഭിച്ചില്ല. ശ്മശാനത്തിന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആദ്യം തന്നെ എത്തി. ആമിർ ഖാൻ, അനിൽ കപൂർ, സഞ്ജയ് ദത്ത്, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഷബാന ആസ്മി എന്നിവരെല്ലാം പിന്നാലെ എത്തി. മുൻകാല താരങ്ങളായ സൈറ ബാനു, ബിശ്വജിത് എന്നിവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. പല പ്രമുഖ താരങ്ങളും ശ്മശാനത്തിൽ എത്തിയപ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായിരുന്നു.

ഡി​സം​ബ​ർ എ​ട്ടി​ന് തൊ​ണ്ണൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യായിരുന്നു ധർമേന്ദ്രയുടെ വി​യോ​ഗം. ബോ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ന​ട​ന്മാ​രി​ലൊ​രാ​ളാ​യാ​ണ് ധ​ർ​മേ​ന്ദ്ര​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ധ​ർ​മേ​ന്ദ്ര ആ​റു പ​തി​റ്റാ​ണ്ട് ബോ​ളി​വു​ഡി​നെ ത്ര​സി​പ്പി​ച്ചു. മൂ​ന്നൂ​റോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1960ൽ ‘​ദി​ൽ ഭി ​തേ​രാ, ഹം ​ഭി തേ​രാ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​ക്കാ​ല​ത്തെ സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​യ ‘ഷോ​ലെ’ ‘ചു​പ്‌​കെ ചു​പ്‌​കെ’, ‘ധ​രം വീ​ർ’, ‘ഡ്രീം ​ഗേ​ൾ’, ‘മേ​രാ ഗാ​വ് മേ​രാ ദേ​ശ്’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ നാ​യ​ക വേ​ഷ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ പ്ര​ശ​സ്ത​നാ​ക്കി. 2009ല്‍ ​രാ​ജ​സ്ഥാ​നി​ല്‍നി​ന്നു​ള്ള ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. 2012ൽ ​രാ​ജ്യം പ​ത്മ​ഭൂ​ഷ​ണ്‍ ന​ല്‍കി ആ​ദ​രി​ച്ചു. അ​മി​താ​ഭ് ബ​ച്ച​ന്റെ ചെ​റു​മ​ക​ൻ അ​ഗ​സ്ത്യ ന​ന്ദയോടൊപ്പം അഭിനയിച്ച ‘ഇ​ക്കി​സ്’ ഡി​സം​ബ​ർ 25ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ഷാ​ഹി​ദ് ക​പൂ​റും കൃ​തി സ​നോ​നും അ​ഭി​ന​യി​ച്ച ‘തേ​രി ബാ​തോം മേം ​ഐ​സ ഉ​ൾ​ഝാ ജി​യ’ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​വ​സാ​നം അ​ഭി​ന​യി​ച്ച​ത്. ന​ടി ഹേ​മ​മാ​ലി​നി​യാ​ണ് ഭാ​ര്യ. ആ​ദ്യ ഭാ​ര്യ: പ്ര​കാ​ശ് കൗ​ർ. സ​ണ്ണി ഡി​യോ​ൾ, ബോ​ബി ഡി​യോ​ൾ, ഇ​ഷ ഡി​യോ​ൾ, അ​ഹാ​ന ഡി​യോ​ൾ, വി​ജേ​ത, അ​ജേ​ത എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Why didn't Dharmendra receive state funeral?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.