മുംബൈ വിട്ട് തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങാനുള്ള കാരണം മുതിർന്ന നടൻ നാന പടേക്കർ ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ക്വിസ് അധിഷ്ഠിത റിയാലിറ്റി ഷോയായ 'കൗൻ ബനേഗാ ക്രോർപതി'യുടെ ഒരു എപ്പിസോഡിനിടെയായിരുന്നു അത്. ഷോ അവതാരകനും മുതിർന്ന മെഗാസ്റ്റാറുമായ അമിതാഭ് ബച്ചനോടാണ് അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിച്ചത്.
'ജീവിതത്തിൽ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ചതിന് ശേഷം എന്തിനാണ് എല്ലാം ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് പോയത്?' എന്നായിരുന്നു അമിതാഭ് ബച്ചൻ അദ്ദേഹത്തോട് ചോദിച്ചത്. 'ഞാൻ സിനിമ വ്യവസായത്തിൽ നിന്നല്ല വന്നത്. ഞാൻ ഇവിടെ വരുന്നു, ജോലി ചെയ്യുന്നു, പിന്നെ തിരിച്ചു പോകുന്നു. ഞാൻ ഗ്രാമത്തിൽ നിന്നുള്ള ആളാണ്, ഞാൻ അവിടെ തന്നെ തുടരും. എനിക്ക് അവിടെയും ഇഷ്ടമാണ്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.
'ആവശ്യങ്ങൾ പരിമിതപ്പെടുത്തുക വളരെ എളുപ്പമാണ്. അവിടെ എ.സി ഇല്ല. എനിക്ക് അത് ഒരുപാട് ഇഷ്ടമാണ്. നഗരത്തിൽ മതിലുകൾ ഉള്ളതുപോലെ, എന്റെ വീട്ടിൽ മലകളുണ്ട്. ഞാൻ മലകൾക്കിടയിൽ താമസിക്കുന്നു. അത് വളരെ മനോഹരമാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ എപ്പിസോഡിൽ തന്നെ മാധുരി ദീക്ഷിത്തിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചു. അവർ ഒരു അസാധാരണ നടിയും അവിശ്വസനീയമായ ഒരു നർത്തകിയുമായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ, ഒരാൾക്ക് ആവശ്യപ്പെടാവുന്നതെല്ലാം അവർക്കുണ്ടായിരുന്നു. അത്ഭുതകരമായ വ്യക്തിയാണ്, താൻ അവരെ വളരെയധികം ആരാധിക്കുന്നു എന്ന് നാനാ പടേക്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.