Posted On
date_range Updated On
date_range അമിതാഭ് ബച്ചനെ 'പീഡിപ്പിച്ച്' രസഗുളയും ഗുലാബ് ജാമുനും
ബിഗ് സ്ക്രീനിൽ വില്ലന്മാരെ തുരത്തുന്ന ബിഗ് ബിയെ ഇപ്പോൾ പീഡിപ്പിക്കുന്നത് രണ്ടുപേരാണ്-രസഗുളയും ഗുലാബ് ജാമുനും. അമിതാഭ് ബച്ചൻ തന്നെയാണ് ഈ 'വെളിപ്പെടുത്തലുമായി' എത്തിയത്. ഒരു കൈയിൽ ഗുലാബ് ജാമുനും മറ്റേ കൈയിൽ രസഗുളയും പിടിച്ചുനിൽക്കുന്ന ചിത്രമാണ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഏതോ പരസ്യ ചിത്രത്തിനുവേണ്ടി എടുത്ത ഫോട്ടോയാണിത്. ഇതിന് ബച്ചൻ നൽകിയ കാപ്ഷനാണ് രസകരം- 'നിങ്ങൾ മധുരം ഉപേക്ഷിച്ച് കഴിഞ്ഞ്, ഗുലാബ് ജാമുനും രസഗുളയും കൈയിൽ തന്ന ശേഷം, അവ ആസ്വദിച്ച് കഴിച്ചതുപോലെ പോസ് ചെയ്യാൻ പറഞ്ഞാൽ... അതിലും വലിയൊരു 'പീഡനം' ജീവിതത്തിലില്ല'. പ്രമേഹം ബാധിച്ചതിനാൽ വർഷങ്ങൾക്കുമുമ്പ് മധുരം ഉപേക്ഷിച്ചയാളാണ് ബച്ചൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.