മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. കൊച്ചിയിലെത്തുമ്പോൾ മമ്മൂട്ടിയുടെ വീട്ടിൽ കയറിയിട്ടേ ശ്രീരാമൻ മടങ്ങാറുള്ളൂ. മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെച്ചും വി.കെ ശ്രീരാമൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. അടുത്തിടെ മമ്മൂട്ടിയുടെ വീട്ടിൽ പോയ വിശേഷം ശ്രീരാമൻ പങ്കുവെച്ചിരുന്നു. മമ്മൂട്ടി പകർത്തിയ ചിത്രം പങ്കുവെച്ചാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യക്കൊപ്പമാണ് ശ്രീരാമൻ മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട് സന്ദർശിച്ചത്.
ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി.
ന്‍റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ.
വീട്ടൊടമസ്ഥൻ കലാരസികനാ.
ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം.
അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക്
"നിനക്കൊക്കെ നന്നായിക്കൂഡ്രാ " എന്ന് ചോദിക്കും.
പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും.
നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ.
ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ ?
ശുഭരാത്രി
പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. മമ്മൂട്ടിയും വി.കെ. ശ്രീരാമനും തമ്മിൽ ദീർഘകാലമായുള്ള ആഴമായ സൗഹൃദവമുണ്ട്. ഇരുവരുടെയും ജീവിതത്തിൽ കോഴിക്കോടിന് വലിയ സ്ഥാനമുണ്ട്. കോഴിക്കോട്ടെ സാംസ്കാരിക ചുറ്റുപാടുകളുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സംവാദങ്ങളിലും ഇരുവരും ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ പല സൗഹൃദക്കൂട്ടായ്മകളിലും ഒന്നിച്ചു പ്രത്യക്ഷപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.