ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷങ്ങളിലെത്തിയ ‘പത്താൻ’ സിനിമയിലെ ഗാനത്തെ വിമർശിച്ചതിന് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി സംവിധായകനും സംഘ്പരിവാർ അനുഭാവിയുമായ വിവേക് അഗ്നിഹോത്രി. ഭീഷണി സന്ദേശങ്ങളായി തനിക്ക് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടി ഏതാനും സ്ക്രീൻഷോട്ടുകളും സംവിധായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇതോടൊപ്പം, സമൂഹമാധ്യമങ്ങളിൽ നെഗറ്റീവിറ്റി നിറയുന്നതിനെക്കുറിച്ച് നേരത്തെ ഷാരൂഖ് പറഞ്ഞത് പരിഹാസത്തോടെ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട് വിവേക് അഗ്നിഹോത്രി.
ബാദ്ഷ പറഞ്ഞത് ശരിയാണ്. സമൂഹമാധ്യമങ്ങളിൽ നെഗറ്റീവിറ്റിയുണ്ട്. പക്ഷേ, ഞങ്ങൾ പോസ്റ്റീവാണ് -വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു.
‘പത്താനി’ലെ ബേഷറം രംഗ് ഗാനത്തെ വിമർശിച്ച് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ വീഡിയോ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഇപ്പോൾ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.