സംവിധായകൻ വിവേക് അഗ്നിഹോത്രിയോട് മണിപ്പൂർ വിഷയം സിനിമയാക്കാൻ ധൈര്യമുണ്ടോയെന്ന് ഒരു ട്വിറ്റർ ഉപഭോക്താവ്. മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വിവേക് അഗ്നിഹോത്രി നടത്തിയ ട്വീറ്റിന് ചുവടെയാണ് ധൈര്യമുണ്ടെങ്കിൽ മണിപ്പൂർ വിഷയം സിനിമയാക്കാൻ ഇദ്ദേഹം പറഞ്ഞത്.
'ഇന്ത്യൻ ജുഡീഷ്യറി കശ്മീരി ഹിന്ദു വംശഹത്യയോട് നിശബ്ദത പാലിച്ചു. നമ്മുടെ ഭരണഘടനയിൽ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കശ്മീരി ഹിന്ദുക്കളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിൽ സുപ്രീകോടതി പരാജയപ്പെട്ടു, ഇപ്പോഴും പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു'- എന്നായിരുന്നു സംവിധായകന്റെ ട്വീറ്റ്.
ഇതിന് മറുപടിയായിട്ടാണ് ധൈര്യമുണ്ടെങ്കിൽ മണിപ്പൂർ ഫയൽസ് എടുക്കാൻ ഒരു ട്വിറ്റർ യൂസർ പറഞ്ഞത്. എന്തിന് സമയം പാഴാക്കുന്നു, നിങ്ങള്‍ മനുഷ്യനാണെങ്കില്‍ പോയി മണിപ്പൂര്‍ ഫയല്‍സ് എടുക്കൂ'. ഇതിന് മറുപടിയും സംവിധായകൻ നൽകിയിട്ടുണ്ട്.
'ഞാന്‍ തന്നെ ആ ചിത്രം നിര്‍മിക്കണം എന്ന് രേഖപ്പെടുത്തിയതിന് നന്ദി. എല്ലാ ചിത്രവും ഞാന്‍ തന്നെ എടുക്കണമെന്ന് എന്താണ് നിർബന്ധം. നിങ്ങളുടെ 'ടീം ഇന്ത്യ'യില്‍ അതിന് കഴിവുള്ള മനുഷ്യന്മാരായ സംവിധായകരൊന്നുമില്ലേ?- വിവേക് അഗ്നിഹോത്രി മറപടിയായി ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.