ഷാറൂഖ് ഖാനും കരൺ ജോഹറും സിനിമയെ നശിപ്പിച്ചു, രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ തെറ്റ് ഇതാണ്; വിവേക് അഗ്നിഹോത്രി

ടൻ ഷാറൂഖ് ഖാനും സംവിധായകൻ കരൺ ജോഹറും ഇന്ത്യൻ സിനിമ സംസ്കാരത്തെ നശിപ്പിച്ചെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇതുവരെ പറയാത്ത ഒരുപാട് കഥകൾ ഇന്ത്യയിലുണ്ടെന്നും യഥാർഥ കഥകൾ സിനിമയാകുന്നില്ലെന്നും സംവിധായകൻ ഡി.എൻ. എക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'അമിതാഭ് ബച്ചൻ സൂപ്പർസ്റ്റാറായതിന് ശേഷം യഥാർഥ കഥകൾ സിനിമയാകുന്നത് വളരെ കുറവാണ്. ഷഹെൻഷക്ക് ശേഷം യഥാർഥ കഥകൾ ഇതുവരെ പറഞ്ഞിട്ടില്ല. പ്രത്യേകിച്ച് കരൺ ജോഹറിന്റെയും ഷാറൂഖ് ഖാന്റെയും സിനിമകൾ, ഇത് ഇന്ത്യൻ സംസ്കാരത്തെ നശിപ്പിച്ചു. അതിനാൽ തന്നെ സത്യസന്ധമായ കഥകൾ പറയേണ്ടത് അനിവാര്യമാണെന്ന് എനിക്ക് തോന്നി'- വിവേക് അഗ്നിഹോത്രി അഭിമുഖത്തിൽ വ്യക്തമാക്കി

'സിനിമയോടുള്ള തന്റെ കാഴ്ചപാട് മാറിയതിനെ കുറിച്ചും സംവിധായകൻ പറഞ്ഞു. പ്രായവും അനുഭവവുമാണ് തന്നിൽ മാറ്റമുണ്ടാക്കിയത്. ഇന്ത്യയിലുടനീളം സഞ്ചരിച്ച് യഥാർഥ ഇന്ത്യ കണ്ടപ്പോൾ ആരും ഇതുവരെ പറയാത്ത ഒരുപാട് കഥകൾ ഉണ്ടെന്ന് കണ്ടു, ഇതാണ് ഇവിടത്തെ സിനിമാക്കാർ രാജ്യത്തോട് ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം'- വിവേക് അഗ്നി ഹോത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Vivek Agnihotri Opens Up Shah Rukh Khan and Karan Johar's cinema has destroyed the cultural fabric of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.