പക്രുവും ഉണ്ണി മുകുന്ദനും; അത്ഭുതദ്വീപിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു!

പൃഥ്വിരാജ്, ഗിന്നസ് പക്രു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് അത്ഭുതദ്വീപ്. 2005 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടിയിരുന്നു. ഇപ്പോഴും അത്ഭുതദ്വീപിന് പ്രേക്ഷകർക്കിടയിൽ ആരാധകർ ഏറെയാണ്.

18 വർഷത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. സംവിധായകൻ വിനയനാണ് സോഷ്യൽ മീഡിയ പേജിലൂടെ ഇക്കാര്യം  അറിയിച്ചത്. രണ്ടാംഭാഗത്തിൽ ഉണ്ണി മുകുന്ദനും ഭാഗമാകും.

'18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും', വിനയൻ കുറിച്ചു.

Tags:    
News Summary - Vinayan announced Athbhutha Dweepu movie Second part

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.