സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് വിജയ് സേതുപതി. ആരോപണം ഉന്നയിക്കുന്ന സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും നടൻ പറഞ്ഞു. സൈബർ ക്രൈം സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും തന്റെ പുതിയ ചിത്രമായ തലൈവൻ തലൈവിയുടെ റിലീസിന് മുമ്പ് തന്റെ ഇമേജ് തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. അസൂയ കൊണ്ടാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിജയ് പറഞ്ഞു.
എന്നെ അറിയാവുന്ന ആരും ഇത് കേട്ടാൽ ചിരിക്കും. എനിക്കും എന്നെ അറിയാം. ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്നെ അസ്വസ്ഥനാക്കില്ല. പക്ഷെ എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. പക്ഷേ ഞാൻ അവരോട് പറയും. ഈ സ്ത്രീ ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. അവർക്ക് പ്രശസ്തിയുടെ ഏതാനും നിമിഷങ്ങൾ മാത്രമേയുള്ളൂ, അത് ആസ്വദിക്കട്ടെ. സൈബർ കുറ്റകൃത്യങ്ങളിൽ ഞങ്ങൾ പരാതി നൽകിയിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. മുമ്പ് നിരവധി തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെന്നും അതിൽ നിന്ന് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷമായി എല്ലാത്തരം കുശുകുശുപ്പ് പ്രചാരണങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്. ഇത്തരം ടാർഗെറ്റിങ് ഇതുവരെ എന്നെ ബാധിച്ചിട്ടില്ല. ഒരിക്കലും അത് ബാധിക്കില്ല വിജയ് പറഞ്ഞു.
എന്റെ പുതിയ സിനിമ നന്നായി ഓടുന്നുണ്ട്. മിക്കവാറും എന്നെ അവഹേളിച്ച് എന്റെ സിനിമയെ തകര്‍ക്കാമെന്ന് അസൂയാലുക്കള്‍ ആരെങ്കിലും ചിന്തിച്ചു കാണാം. അങ്ങനെ നടക്കില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരെക്കുറിച്ചും എന്തും പറയാം. ഫില്‍റ്ററുകളില്ല. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുണ്ടെങ്കില്‍ തിരിച്ചടികളെക്കുറിച്ച് ഭയമില്ലാതെ ഇഷ്ടമുള്ളതെന്തും എഴുതാം എന്നും വിജയ് സേതുപതി പറയുന്നു.
രമ്യ മോഹൻ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് താരത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. മയക്കുമരുന്ന്, കാസ്റ്റിംഗ് കൗച്ച് രീതികൾ, ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട എന്നിവയെല്ലാം കോളിവുഡിൽ സാധാരണമാണെന്നും സിനിമാ മേഖലയിൽ വിഷലിപ്തമായ സംസ്‌കാരം നിലനിർത്തുന്നതിൽ വിജയ് സേതുപതിക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.