ജീവിതത്തിൽ താനെടുത്ത നിർണായക തീരുമാനം വെളിപ്പെടുത്തി തെലുഗു നടൻ വിജയ് ദേവാരകൊണ്ട. മരണശേഷം തന്റെ അവയവങ്ങളെല്ലാം ദാനം ചെയ്യുമെന്നാണ് നടൻ പറയുന്നത്. താനും അമ്മയും അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിജയ് കൂട്ടിച്ചേർത്തു. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
'എന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യണമെന്ന് ഞാൻ കരുതുന്നു. എനിക്കുശേഷം ഒരാളുടെ ഭാഗമാകാനും അവരുടെ ജീവിതത്തിൽ അവരെ സഹായിക്കാനും ഞാൻ ആഗ്രഹിക്കുന്നു. മരണത്തോടെ എന്റെ അവയവങ്ങൾ പാഴാക്കി കളയുന്നതിൽ ഞാൻ ഒരു അർഥവും കാണുന്നില്ല. ഞാൻ ആരോഗ്യവാനായിരിക്കുകയും എന്നെത്തന്നെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ഞാനും അമ്മയും ഞങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിങ്ങൾ മറ്റുള്ളവരിലൂടെ ജീവിക്കുന്നത് വളരെ മനോഹരമായൊരു കാര്യമല്ലേ. അവയവദാനം എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരും അഭിനന്ദനമർഹിക്കുന്നു'-വിജയ് പറയുന്നു.
'ധാരാളം ശസ്ത്രക്രിയകൾ ഇവിടെ സംഭവിക്കുന്നത് ദാതാക്കൾ ഉണ്ടായതുകൊണ്ടുമാത്രമാണെന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു. സഹജീവികൾക്ക് വേണ്ടി വൈകാരികമായി സംഭാവന ചെയ്യുന്ന നിരവധി ആളുകൾ ഉണ്ടെന്നത് അവിശ്വസനീയമാണ്. അതൊരു മനോഹരമായ കാര്യമാണ്'-താരം കൂട്ടിച്ചേർത്തു.
Vijay Deverakonda | Encouraging Organ Donation at Adult and Pediatric Liver Transplantation Awareness Program, PACE Hospitals #VijayDeverakonda #livertransplant #pacehospitals pic.twitter.com/iIUneNPb6w
— PACE Hospitals (@PACEHospitals) November 16, 2022
'ലിഗർ' ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം. പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. 'ലൈഗര്‍' സിനിമയുടെ പരാജയത്തിന് പിന്നാലെ സംവിധായകന്‍ പുരി ജഗന്നാഥും വിതരണക്കാരും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. വിജയ് ദേവേരക്കൊണ്ടയും അനന്യ പാണ്ഡെയുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.