വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമായ 'ഖുഷി'യുടെ ട്രെയിലര്‍ ലോഞ്ച് വേദിയില്‍ മലയാളസിനിമയെ പ്രശംസിച്ച് വിജയ് ദേവരക്കൊണ്ട. ആഗസ്റ്റ് 9-ന് ഹൈദരാബാദില്‍വെച്ചു നടന്ന ചടങ്ങിലാണ് നടന്‍ മലയാളസിനിമയെക്കുറിച്ച് സംസാരിച്ചത്. കൂടാതെ ദുൽഖർ ചിത്രമായ കിങ് ഓഫ് കൊത്തക്ക് വേണ്ടിയുളള ആകാംക്ഷയും വിജയ് പങ്കുവെച്ചു.
'നാമേവരും മലയാളസിനിമകള്‍ ഇഷ്ടപ്പെടുന്നു, മലയാളത്തില്‍ എങ്ങനെ ഇത്ര നല്ല സിനിമകൾ ഉണ്ടാവുന്നു എന്നു ഞാന്‍ ആലോചിക്കാറുണ്ട്. പുതിയ പല മലയാളചിത്രങ്ങള്‍ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാന്‍. ദുൽഖറിന്റെ 'കിങ് ഓഫ് കൊത്ത' കാണാനും ആശംസ അറിയിക്കാനും ഞാനും കാത്തിരിക്കുകയാണ്'-വിജയ് ദേവരക്കൊണ്ട പറഞ്ഞു.
തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രമാണ് ഖുഷി. ചിത്രത്തിന്റെ ട്രെയിലര്‍ പതിനഞ്ചു മില്യണോളം കാഴ്ചക്കാരുമായി യുട്യൂബില്‍ മുന്നേറുകയാണ്. മഹാനടി' എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ഖുഷി'. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന 'ഖുഷി' സെപ്തംബര്‍ 1-ന് തിയറ്ററുകളില്‍ എത്തും.
'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം. 'ഹൃദയം' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഖുഷി'യ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.