പ്രതിഫലത്തിൽ ഏറ്റവും മുന്നിൽ തലൈവർ! രണ്ടാം സ്ഥാനത്ത് വിജയ്, ലിയോക്ക് നടൻ വാങ്ങിയത്...

 ജയിലറോട് കൂടി തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് നടൻ രജനികാന്ത്. നെൽസൺ സംവിധാനം ചെയ്ത ജയിലറിൽ 100 കോടിയായിരുന്നു  പ്രതിഫലം. ഇതുകൂടാതെ  നിര്‍മാതാവ് കലാനിധി മാരന്‍ നൂറ് കോടിയുടെ ചെക്ക് നടന് സമ്മാനമായി നൽകിയിരുന്നു. ജയിലറിൽ  മൊത്തം 200 കോടിയാണ് രജനിക്ക് പ്രതിഫലമായി ലഭിച്ചത്. ഇപ്പോഴിതാ രണ്ടാമതുള്ള വിജയ് യുടെ പ്രതിഫലമാണ് ഏറെ ചര്‍ച്ചയാവുന്നത്.

ലോകേഷ് കനകരാജിന്റെ ലിയോക്കായി 120 കോടിയാണ് നടൻ വാങ്ങിയിരിക്കുന്നതത്രേ. 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തുന്ന ചിത്രമാണിത്.

ബാലതാരമായിട്ടാണ് വിജയ് സിനിമാജീവിതം ആരംഭിച്ചത്. 500 രൂപയായിരുന്നു ആദ്യ പ്രതിഫലം. 1990 ന് ശേഷമാണ് വിജയ് യുടെ താരമൂല്യം  ഉയർന്നത്. അവിടെ നിന്നാണ് നടന്റെ സൂപ്പർ താരത്തിലേക്കുളള വളർച്ച ആരംഭിക്കുന്നത്.

2012 ൽ കാജൽ അഗർവാൾ , വിജയ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എ.ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു തുപ്പാക്കി.  പതിനഞ്ച് കോടിയായിരുന്നു നടൻ പ്രതിഫലം. പിന്നീട് വർഷന്തോറും പ്രതിഫലം വർധിപ്പിച്ചു. 2017 ൽ പുറത്തിറങ്ങിയ മെർസലിന് 25 കോടി രൂപയായിരുന്നു പ്രതിഫലം. തൊട്ട് അടുത്ത വർഷം പുറത്തിറങ്ങിയ സര്‍ക്കാറിനായി  35 കോടി വാങ്ങി. 50 കോടിയാണ് അറ്റ്ലീ ചിത്രം ബിഗിലിന്റെ  പ്രതിഫലം. ബീസ്റ്റ്, മാസ്റ്റർ എന്നീ ചിത്രങ്ങൾക്കായി നൂറ് കോടിയായിരുന്നു വിജയ്  വാങ്ങിയത്. 2023 ൽ പുറത്തിറങ്ങിയ വാരിസിൽ 110 കോടിയായിരുന്നു. അടുത്തതായി റിലീസിനെത്തുന്ന ലിയോക്കായി 120 കോടിയാണ് വാങ്ങിയിരിക്കുന്നത്.

ഒക്ടോബർ 19 നാണ് ലിയോ തിയറ്ററുകളിൽ എത്തുന്നത്.തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.

Tags:    
News Summary - Vijay charges Rs. 120 crore for 'Leo', becomes the second highest-paid actor in Kollywood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.