'സിനിമ ചെയ്യുന്നതിന് ഇ.ഡി വരുന്ന കാലമാണ്, നിങ്ങളിലാണ് ഇനി പ്രതീക്ഷകൾ'; യുവതലമുറയോട് വേടൻ

മലയാളം റാപ്പിലെ ശ്രദ്ധേയനായ കലാകാരനാണ് വേടൻ. ജാതിവിവേചനത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെ കുറിച്ചും തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയിൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.

സിനിമ ചെയ്തതിന് ഇഡി വരുന്ന കാലഘട്ടമാണിതെന്നും പുതു തലമുറയിൽ മാത്രമേ ഇനി വിശ്വാസം ഉള്ളൂവെന്നും വേടൻ പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള കുട്ടികളായി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു വളരാനും വേടൻ കൂട്ടിച്ചേർത്തു. സ്റ്റേജിൽ നിന്നും വേടൻ പറയുന്ന വാചകങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.

'സിനിമ ചെയ്തതിന് ഇ.ഡി. റെയ്‌ഡ് നടത്തുന്ന കാലഘട്ടമാണിത്. ആരെക്കുറിച്ചാണ്, എന്തിനെക്കുറിച്ചാണ് ഈ പറഞ്ഞതെന്ന് നിങ്ങൾക്ക് മനസിലായോ? രണ്ട് പാട്ട് കൂടി പാടിക്കഴിഞ്ഞാൽ ഞാൻ എന്റെ കുടുംബത്തിലേക്ക് പോകും. നിങ്ങൾ സമാധാനമായിട്ട് നിങ്ങളുടെ സാമൂഹിക സാഹചര്യങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായിട്ട് മനസിലാക്കുക ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവുള്ളവരായി ജീവിക്കണമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ. നിങ്ങളെ നോക്കാൻ നിങ്ങൾ മാത്രമേയുള്ളൂവെന്ന് മനസിലാക്കുക. കോളേജിലൊക്കെ പഠിക്കുന്ന പിള്ളേരാണ് നിങ്ങൾ. രാഷ്ട്രീയ കാര്യങ്ങളിൽ അറിവുണ്ടായിരിക്കണം. നമ്മുടെ കാരണവന്മാർ എല്ലാം പൊട്ടത്തരമാണ് വിളിച്ചുപറയുന്നത്. നിങ്ങളിൽ മാത്രമേ ഇനി പ്രതീക്ഷയുള്ളൂ,' വേടൻ പറഞ്ഞു.

Tags:    
News Summary - vedan's advice to youth regarding empuraan issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.