ന്യൂയോർക്ക്: ആനി ഹാൾ, റെഡ്സ്, ദി ഗോഡ്ഫാദർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ പ്രമുഖ അമേരിക്കൻ നടി ഡയാൻ കീറ്റൺ അന്തരിച്ചു. ആനി ഹാളിലെ അഭിനയത്തിന് ഒസ്കാർ പുരസ്കാരം ലഭിച്ച നടി 79-ാമത്തെ വയസ്സിലാണ് ലോകത്തോട് വിട പറഞ്ഞത്. അഭിനയത്തിന് പുറമെ സംവിധാനം, നിർമാണം, രചന, ഫോട്ടോഗ്രഫി എന്നിവയിലും തിളങ്ങിയിരുന്നു.
സിനിമ, ഫാഷൻ, ഡിസൈൻ എന്നിവയെ സ്വാധീനിച്ച കീറ്റൺ, വേഷത്തിൽ വ്യത്യസ്തമായ ശൈലി പതിപ്പിച്ചിരുന്നു. ടെർറ്റിൽ നെക്ക് സ്വെറ്ററും തൊപ്പിയും കീറ്റണിന്റെ ഇഷ്ടവസ്ത്രം. 60 ലധികം സിനിമകളിൽ അഭിനയിച്ച നടി ഹോളിവുഡിൽ തന്റേതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
1970 ലെ പ്രശസ്ത സിനിമയായ ‘ഗോഡ്ഫാദറിൽ’ മൈക്കലിന്റെ ഭാര്യയുടെ കഥാപാത്രമായ കേ ആഡംസിലൂടെയും തുടർന്ന് ആനി ഹാളിലെ കോമിക് കഥാപാത്രമായ ആൽവി സിങ്ങറിന്റെ കാമുകിയായും അഭിനയിച്ച ഇവർ കാണികൾക്കിടയിൽ വളരെ പെട്ടന്ന് തന്നെ പ്രശസ്തയായി. വൂഡി അലൻ സംവിധാനം ചെയ്ത ‘ആനി ഹാളിന്’ മികച്ച ചിത്രമുൾപ്പടെ നിരവധി ഒസ്കാർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകൻ, മികച്ച തിരക്കഥ, ഓഫ്ബീറ്റ് സ്റ്റൈൽ ഐക്കൺ തുടങ്ങിയ അവാർഡുകളും ലഭിച്ചിരുന്നു. കിറ്റണിനായിരുന്നു ഓഫ്ബീറ്റ് സ്റ്റൈൽ ഐക്കൺ പുരസ്കാരം ലഭിച്ചത്. ഇതിനു ശേഷം നിരവധി തവണ ഇവർ അലനോടൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ നൽകുന്ന ബാഫ്റ്റ ഗോൾഡൻ ഗ്ലോബ് ജേതാവായിരുന്നു കീറ്റൺ. റെഡ്സ്, മാർവിൻസ് റൂം, സംതിങ്സ് ഗൊട്ട ഗിവ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഒസ്കാർ അവാർഡിലേക്കും നടി നാമനിർദ്ദേം ചെയ്യപ്പെട്ടിരുന്നു.
1946 ൽ ജനുവരി 5 ന് ലോസ് ആഞ്ചലസിലാണ് ജനനം. 1968 ൽ ബ്രോഡ് വേ റോക്ക് മ്യൂസിക്കലിൽ കൂടിയാണ് കീറ്റൺ ചലചിത്രരംഗത്തേക്ക് കടന്നു വന്നത്. വൂഡി അലനുമായ് ദീർഘകാലം പ്രണയത്തിലായിരുന്ന ഇവർ വിവാഹിതയല്ല. തന്റെ 50-ാമത്തെ വയസ്സിൽ ഡെക്സ്റ്റർ, ഡ്യൂക്ക് എന്ന കുട്ടികളെ ദത്തെടുത്ത് വളർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.