ഉണ്ണി മുകുന്ദന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ സമർപ്പിച്ച  ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം സെഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുക. ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്നും മാനേജർക്ക് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിന്‍റെ പ്രതികാരമാണെന്നും ജാമ്യ ഹരജിയില്‍ നടൻ ആരോപിച്ചു.

ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് കാണിച്ച് മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതിയിലാണ് കേസ്. ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റിവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്‌തു മർദിച്ചെന്നാണ് ആരോപണം. ഉണ്ണി മുകുന്ദൻ താമസിക്കുന്ന ഡി.എൽ.എഫ് ഫ്ലാറ്റിൽ 26ന് ഉച്ചക്ക് മർദനമേറ്റെന്നാണ് മൊഴി. മുഖത്തും തലയിലും നെഞ്ചിലും മർദിച്ചെന്നും അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയതായും വിപിൻ പൊലീസിനോട് പറഞ്ഞു.

അതേസമയം, ഉണ്ണി മുകുന്ദൻ ഡി.ജി.പിക്കും എ.ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. തനിക്ക് വധഭീഷണി ഉണ്ടെന്ന് പരാതിയിൽ ഉണ്ണി അവകാശപ്പെട്ടു. നീതി തേടി സംസ്ഥാന പൊലീസ് മേധാവിക്കും എ.ഡി.ജി.പിക്കും പരാതി നല്‍കിയതായി ഉണ്ണി മുകുന്ദന്‍ ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി. എന്നാല്‍ ഏതുവിഷയത്തിലാണ് പരാതി നല്‍കിയതെന്നോ ആര്‍ക്കെതിരെയാണെന്നോ പോസ്റ്റിൽ വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Unni Mukundan's bail plea to be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.