ആദ്യ ഉംറ നിർവ്വഹിച്ച്​ സന മഖ്​ബൂൽ; ചിത്രങ്ങൾ വൈറൽ

മുംബൈ: ഗൗഹർ ഖാൻ, ജന്നത്ത് സുബൈർ, രാഖി സാവന്ത്, ഷാരൂഖ് ഖാൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഉംറ നിർവഹിക്കുന്നതിന്‍റെ ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോഴിതാ പുതിയൊരു താരംകൂടി ഇത്തരത്തിൽ പ്രശസ്തയാവുകയാണ്​. ടെലിവിഷൻ നടിയും റിയാലിറ്റി ഷോ താരവുമായ സന മഖ്​ബൂൽ ആണ്​ തന്‍റെ ആദ്യ ഉംറ നിർവ്വഹിച്ചത്​. മക്കയിൽനിന്നുള്ള ചിത്രങ്ങൾ താരംതന്നെയാണ്​ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്​.

‘ഖത്​റോം കെ ഖിലാഡി 11’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയാണ്​ സന മക്ബുൾ. നിരവധി ടെലിവിഷൻ സീരിയലുകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്​. ‘കിത്​നി മൊഹബത്ത് ഹേ’, ‘ഇസ് പ്യാർ കോ ക്യാ നാം ദൂ’ തുടങ്ങിയ ടിവി സീരിയലുകളിലും അവർ അഭിനയിച്ചു. 2014 തെലുഗു ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.


‘ഫിയർ ഫാക്ടർ: ഖത്​റോം കെ ഖിലാഡി 11-ലെ മത്സരാർഥിയായിരുന്നു. കളേഴ്‌സ് ടിവിയിലെ പരമ്പരയായ ‘വിഷി’ലെ ഡോ ആലിയ സന്യാൽ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെട്ടത്.


വൈറൽ ഫോട്ടോകളിൽ, സന മക്ബുൽ കറുത്ത ബുർഖ ധരിച്ച്, കഅബയുടെ പശ്ചാത്തലത്തിൽ പുഞ്ചിരിയോടെ നിൽക്കുന്നത്​ കാണാം. ‘ഉംറ മുബാറക്’​ എന്നാണ്​ ചിത്രങ്ങൾക്ക്​ കാപ്​ഷൻ നൽകിയിരിക്കുന്നത്​.


Tags:    
News Summary - TV actress Sana Makbul performs her first Umrah, pics go viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.