ജനപ്രിയ താരങ്ങൾ; നായകന്മാരിലും ദക്ഷിണേന്ത്യൻ കുതിപ്പ്, ആദ്യ മൂന്നിൽ നിന്ന് ഷാറൂഖ് പുറത്ത്

മുംബൈ: ഇന്ത്യൻ സിനിമ വ്യവസായം എപ്പോഴും ഒരു പരീക്ഷണശാലയാണ്. അഭിനേതാക്കൾ ഉയർന്നുവരുകയും തിളങ്ങുകയും ചിലപ്പോൾ തകരുകയും ചെയ്യുന്ന ഇടം. ബാഹുബലി, കൽക്കി 2898 എഡി, ആർ.ആർ.ആർ, പുഷ്പ തുടങ്ങിയ വമ്പൻ പാൻ-ഇന്ത്യൻ ഹിറ്റുകൾ സമീപകാലത്ത് ദക്ഷിണേന്ത്യൻ സിനിമയെ ഇന്ത്യൻ സിനിമയുടെ മുൻനിരയിൽ എത്തിച്ചു. 2025 ഒർമാക്സ് മീഡിയയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ദക്ഷിണേന്ത്യൻ താരങ്ങൾ ശ്രദ്ധ നേടുക മാത്രമല്ല, സിനമ വ്യവസായത്തിന്റെ ശക്തി ഘടനയെ പുനർനിർമിക്കുകയും ചെയ്യുന്നു.

മാർച്ചിലെ വനിത അഭിനേതാക്കളുടെ പട്ടിക പോലെ തന്നെ, പുരുഷ അഭിനേതാക്കളുടെ പട്ടികയിലും ദക്ഷിണേന്ത്യൻ താരങ്ങൾ വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ട്. പ്രഭാസ് ആണ് പട്ടികയിൽ മുന്നിൽ. ദളപതി വിജയ്, അല്ലു അർജുൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അതേസമയം, മൂന്ന് ബോളിവുഡ് നടന്മാർ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയത്.

സാധാരണയായി ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിൽ സ്ഥിരമായി ഇടം നേടുന്ന ഷാറൂഖ് ഖാൻ ഈ മാസം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പട്ടികയിൽ സൽമാൻ ഖാൻ ഒമ്പതാം സ്ഥാനത്തും അക്ഷയ് കുമാർ പത്താം സ്ഥാനത്തുമാണ്.

ജനപ്രിയ പുരുഷ താരങ്ങൾ (മാർച്ച് 2025)

പ്രഭാസ്

ദളപതി വിജയ്

അല്ലു അർജുൻ

ഷാരൂഖ് ഖാൻ

മഹേഷ് ബാബു

അജിത് കുമാർ

ജൂനിയർ എൻ.ടി.ആർ

രാം ചരൺ

സൽമാൻ ഖാൻ

അക്ഷയ് കുമാർ

Tags:    
News Summary - Top 10 most popular actors of India March 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.