‘അമേരിക്കയിലെ കൂട്ടുകാർക്ക് ഞാൻ ഇപ്പോൾ സമ്മാനമായി നൽകുന്നത് ഇതാണ്’; വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

ദീപാവലി ആഘോഷങ്ങളുടെ തിരക്കിലാണ് ബോളിവുഡ്. പ്രിയങ്ക ചോപ്രയും തന്‍റെ ദീപാവലി വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. വിദേശത്തുള്ള തന്‍റെ കൂട്ടുകാർക്ക് നൽകുന്ന സമ്മാനങ്ങളെ പറ്റിയാണ് താരത്തിന്‍റെ പ്രധാന വെളിപ്പെടുത്തൽ. വിദേശത്തുള്ള തന്‍റെ സുഹൃത്തുക്കൾക്ക് ഇന്ത്യൻ പാരമ്പര്യങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്ന് പ്രിയങ്ക പറഞ്ഞു. ആഘോഷവേളകളിൽ ഇന്ത്യൻ പാരമ്പര്യങ്ങൾ പ്രതിഫലിക്കുന്ന വസ്തുക്കൾ സമ്മാനമായി നൽകാനാണ് ഇഷ്ട്ടപ്പെടുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

'എന്‍റെ വീട്ടിൽ വളരെ മനോഹരമായി നിർമിച്ച പൂജാമുറിയുണ്ട്. വിശേഷ ദിവസങ്ങളിൽ പൂജ നടത്താറുണ്ട്. പ്രത്യേകിച്ചും ദീപാവലി പോലെയുള്ള ആഘോഷവേളകളിൽ. വിശേഷ ദിവസങ്ങളിൽ എന്‍റെ വിദേശി സുഹൃത്തുക്കളും പങ്കെടുക്കാറുണ്ട്. അവർക്ക് ഇന്ത്യൻ വസ്ത്രങ്ങളാണ് ഞാൻ ഇപ്പോൾ സമ്മാനമായി നൽകാറുള്ളത്. അടുത്തിടെ ഞാൻ എന്റെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തിയ ഒന്നാണ് അച്ചാർ'- പ്രിയങ്ക ചോപ്ര പറഞ്ഞു.

ഈ വർഷത്തെ ദീപാവലി പ്രിയങ്ക ചോപ്ര ലണ്ടനിൽ തന്‍റെ അടുത്ത സുഹൃത്തുക്കളുമൊത്താണ് ആഘോഷിച്ചത്. സുഹൃത്തുക്കൾ, കുടുംബം, ഭക്ഷണം, സന്തോഷമുളള നിമിഷങ്ങൾ എന്നിവയുടെയെല്ലാം ഒത്തുചേരലാണ് ദീപാവലി. അതിനാൽ ഈ ആഘോഷവേളയിൽ മനസിന് ശാന്തതയും സമാധാനവും ലഭിക്കുന്നു. ഇങ്ങനെ നിരവധി കാരണങ്ങളാൽ തനിക്ക് ദീപാവലി വളരെ പ്രിയപ്പെട്ടതാണെന്നും താരം അഭിപ്രായപ്പെട്ടു.

തന്റെ സിനിമകൾ കണ്ടിട്ടില്ലാത്ത ഒരാൾക്ക് 2015ൽ പുറത്തിറങ്ങിയ 'ദിൽ ധഡക്‌നേ ദോ' എന്ന സിനിമയായിരിക്കും റെക്കമൻഡ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. കാരണം എന്റെ ഭർത്താവ് നിക്ക് ജോനാസ് ബോളിവുഡ് സിനിമകൾ കാണാത്ത സുഹൃത്തുക്കൾക്ക് എന്റെ ഈ സിനിമയാണ് ശിപാർശ ചെയ്യുന്നത്. ബോളിവുഡ് സിനിമകൾ കണ്ടിട്ടില്ലാത്ത എന്‍റെ എന്റെ മിക്ക സുഹൃത്തുക്കൾക്കും ഈ സിനിമ ഇഷ്ട്ടപ്പെടാറുണ്ട്. അത് നല്ല ചിത്രമാണ് താൻ കരുതുന്നതെന്നും താരം പറഞ്ഞു

Tags:    
News Summary - This is what Iam giving to my friends in America Priyanka Chopra reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.