മാളവിക മോഹനൻ
സിനിമയിലെ സ്ത്രീവിരുദ്ധതക്കെതിരെ ശബ്ദിക്കാൻ മടിയില്ലാത്തയാളാണ് നടി മാളവിക മോഹനൻ. ചില പുരുഷ അഭിനേതാക്കളുടെ ഇരട്ട മുഖത്തെപ്പറ്റിയാണ് കഴിഞ്ഞ ദിവസം മാളവിക തുറന്നടിച്ചത്. സ്ത്രീ അവകാശത്തെയും ഫെമിനിസത്തെയും പുറമെ വാഴ്ത്തുകയും എന്നാൽ, യഥാർഥ ജീവിതത്തിൽ ഇതിന് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നവർ മലയാള സിനിമയിൽ കുറവല്ലെന്നാണ് അവർ ആരോപിക്കുന്നത്. ‘‘സ്ത്രീ അവകാശങ്ങളെക്കുറിച്ച് വലിയവായിൽ സംസാരിക്കുന്ന ചില സ്മാർട്ട് പുരുഷന്മാരെ കാണാറുണ്ട്. പുരോഗമനവാദിയെന്ന് വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുള്ള വാക്കുകൾ മാത്രമാണ് അവർ പബ്ലിക്കിൽ പറയൂ. ലോകത്തിന്റെ കണ്ണിൽനിന്ന് മാറിയാലോ, ഏറ്റവും വലിയ സ്ത്രീവിരുദ്ധർ അവരായിരിക്കും. ’’ -മാളവിക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.