ആറരപ്പതിറ്റാണ്ട് നീണ്ടു നിന്ന നാടക ജീവിതം,സിനിമയിലും സീരിയലിലും തിളങ്ങി; വിടപറഞ്ഞത് നാടകാചാര്യൻ വിക്രമൻ നായർ

റരപ്പതിറ്റാണ്ട് നീണ്ടു നിന്ന നാടക ജീവിതത്തിനാണ് വിക്രമൻ നായരുടെ വിയോഗത്തോടെ തിരശ്ശീല വീണിരിക്കുന്നത്. 16 വയസു മുതൽ നാടകത്തിൽ സജീവമായിരുന്നു. കെ.ടി. മുഹമ്മദ്, തിക്കോടിയന്‍ തുടങ്ങിയവർക്കൊപ്പം നാടകരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. 10,000-ത്തിലധികം വേദികളിലായി 53 പ്രൊഫഷണൽ നാടകങ്ങൾ ഉൾപ്പെടെ ഇരുനൂറോളം നാടകങ്ങളിൽ വിക്രമൻ നായർ അഭിനയിച്ചിരുന്നു.

തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നായക നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.കേരളസംഗീത നടക അക്കാദമിയുടെ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. സ്റ്റേജ് ഇന്ത്യ എന്ന നാടക കമ്പനി സ്ഥാപിച്ചതും വിക്രമൻ നായരാണ്.

നാടക ജീവിതത്തിനോടൊപ്പം തന്നെ സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം, വൈറസ്, പലേരി മാണിക്യം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് നാടകാചാര്യൻ വിക്രമൻ നായർ വിട പറഞ്ഞത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കുണ്ടൂപ്പറമ്പ് ‘കൃഷ്ണ’യിലായിരുന്നു താമസം

മണ്ണാർക്കാട് പൊറ്റശ്ശേരിയിൽ പരേതരായ വേലായുധൻ നായരുടെയും വെള്ളക്കാംപാടി ജാനകിയുടെയും മകനായാണ് ജനനം. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗാ സുജിത്ത് ,ഡോ. സരസ്വതി ശ്രീനാഥ്.

Tags:    
News Summary - Theatre Artist Vikraman Nair Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.