വെബ് സീരീസുകളിലും സിനിമകളിലും ഒരുപോലെ സജീവമാണ് പങ്കജ് ത്രിപാതി. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിലും ആരാധകരേറെയുണ്ട്. മിർസാപുർ, ക്രിമിനൽ ജെസ്റ്റീസ് തുടങ്ങിയ വെബ് സീരീസുകൾ ഭാഷവ്യത്യാസമില്ലാതെ കാഴ്ചക്കാരെ നേടിയിരുന്നു.
ഇപ്പോഴിതാ തന്റെ പിറന്നാളുമായി ബന്ധപ്പെട്ടുള്ള രസകരമായ കഥ വെളിപ്പെടുത്തുകയാണ് പങ്കജ് ത്രിപാതി. തനിക്ക് രണ്ട് ജന്മദിനമുണ്ടെന്നാണ് നടൻ പറയുന്നത്.' 1976 സെപ്റ്റംബർ 28 നാണ് ഞാൻ ജനിക്കുന്നത്. എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റിലും മറ്റുരേഖകളിലും സെപ്റ്റംബർ അഞ്ച് എന്നാണ്. അതിന് കാരണം എന്റെ ടീച്ചറാണ്.
സഹോദരനാണ് എന്നെ സ്കൂളിൽ ചേർത്തത്. അഡ്മിഷന്റെ സമയത്ത് അധ്യാപിക ജനനതീയതി ചോദിച്ചു. സെപ്റ്റംബർ മാസം മാത്രമേ അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നുളളൂ. തീയതി അറിയില്ലെന്ന് ടീച്ചറിനോട് പറഞ്ഞപ്പോൾ സെപ്റ്റംബർ മാസത്തിലെ വിശേഷദിവസമായ അഞ്ച് ജന്മതീയതിയാക്കാൻ നിർദ്ദേശിച്ചു. അങ്ങനെ തനിക്ക് രണ്ട് ജന്മദിനം ഉണ്ടായി- നടൻ പറഞ്ഞു. പിറന്നാളിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ രസകരമായ കഥ പങ്കുവെച്ചത്.
അക്ഷയ് കുമാർ, യാമി ഗൗതം എന്നിവർക്കൊപ്പം ഒ മൈ ഗോഡ് 2' എന്ന ചിത്രമാണ് ഏറ്റവു ഒടുവിൽ പുറത്തു വന്ന പങ്കധ് ത്രിപാതി ചിത്രം. 'ഫുക്രി 3' ആണ് ഇനി റിലീസ് ചെയ്യാനുളളത്. സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.