‘മലയാള ചലച്ചിത്ര വേദിയ്ക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാറിന് നന്ദി’ -മമ്മൂട്ടി

കൊച്ചി: പുതുതായി അധികാരമേറ്റ വി.ഡി സർക്കാറിന്റെ ആദ്യ ബജറ്റിൽ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ വാഗ്ദാനങ്ങളിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാറിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും എത്രയും വേഗം എല്ലാം നടപ്പിലാകട്ടെയെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം ആശംസകൾ നേർന്നു. മമ്മൂട്ടിക്ക് പുറമെ, പൃഥിരാജ്, മോഹൻലാൽ, എം.ജി ശ്രീകുമാർ തുടങ്ങി ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖർ വി.ഡി സതീശന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ സ്മരണാർഥം തൃശ്ശൂരിൽ മ്യൂസിക് അക്കാദമി, അടുത്തിടെ അന്തരിച്ച അതുല്യനായ കലാക്കാരൻ സലീം കുമാറിന്റെ പേരിൽ സ്മാരകം, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെൽ, ജെ.സി ഡാനിയേൽ ഫിലിം സിറ്റി തുടങ്ങിയ സമഗ്രമായ പദ്ധതികളാണ് വി.ഡി സതീശൻ സംസ്ഥാന ബജറ്റിലൂടെ സിനിമാരംഗത്തിനായി അവതരിപ്പിച്ചത്. കൂടാതെ മലയാള സിനിമയ്ക്ക് വ്യവസായ പദവി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 

Full View

 

Tags:    
News Summary - 'Thank you to the new government for all the benefits it has promised to the Malayalam film industry' - Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.