സ്വര ഭാസ്കറും ഫഹദ് അഹ്മദും വിവാഹിതരായി

ബോളിവുഡ് നടി സ്വര ഭാസ്കറും മഹാരാഷ്ട്രയിലെ എസ്.പി നേതാവുമായ ഫഹദ് അഹ്മദും തമ്മിൽ വിവാഹിതയായി. സ്‍പെഷ്യൽ മാരേജ്യജ് ആക്ട് പ്രകാരമുള്ള വിവാഹത്തിന്റെ വിവരങ്ങൾ നടി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഈ വർഷം ജനുവരി ആറിനാണ് വിവാഹം നടന്നത്.

''ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തുള്ള ചിലത് നിങ്ങൾ വിദൂരതയിൽ തിരഞ്ഞുകൊണ്ടിരിക്കും. ഞങ്ങൾ പ്രണയത്തിനായി തിരയുകയായിരുന്നു, പക്ഷേ ഞങ്ങൾ ആദ്യം കണ്ടെത്തിയത് സൗഹൃദമാണ്. എന്നിട്ട് ഞങ്ങൾ പരസ്പരം അടുത്തറിഞ്ഞു. എന്റെ ഹൃദയത്തിലേക്ക് സ്വാഗതം @ഫഹദ് സിരാർ അഹമ്മദ്. ഇത് അരാജകമാണ്, പക്ഷേ ഇത് നിങ്ങളുടേതാണ്!' വീഡിയോക്കൊപ്പം സ്വര ട്വിറ്ററിൽ കുറിച്ചു. ഫഹദിന്റെ ഔദ്യോഗിക അക്കൗണ്ട് മെൻഷൻ ചെയ്തായിരുന്നു കുറിപ്പ്.

ഈ ട്വീറ്റ് ഫഹദ് അഹമദും പങ്കുവെച്ചു. 'അരാജകമായ കാര്യങ്ങൾ ഇത്ര മനോഹരമാകുമെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. എന്റെ പ്രേമത്തിന്റെ കൈ ചേർത്തുപിടിച്ചതിന് നന്ദി' ഫഹദ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ മാസം സ്വര ഭാസ്‌കർ 'പ്രണയ'ത്തെക്കുറിച്ചുള്ള നിഗൂഢ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഒരു പുരുഷന്റെ കൈകളിൽ തല ചായ്ച്ചുകിടക്കുന്ന ചിത്രമാണ് അവർ പങ്കുവെച്ചത്. ഫോട്ടോയിൽ അവരുടെ മുഖം കണ്ടിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് 'ഇത് പ്രണയമായിരിക്കാം...' എന്ന് സ്വര എഴുതി. പോസ്റ്റ് അഭിനേതാവും സുഹൃത്തുമായ സോനം കപൂറടക്കം നിരവധി താരങ്ങൾ ലൈക്ക് ചെയ്തിരുന്നു. ഫോട്ടോയിലെയാൾ സ്വരയുടെ കാമുകനാണോയെന്ന് പലരും ചോദിച്ചു. ഫഹദായിരുന്നു അതെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

എഴുത്തുകാരൻ ഹിമാൻഷു ശർമയുമായി സ്വര ഡേറ്റിംഗിലാണെന്ന് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ 2019ൽ അവർ വേർപിരിഞ്ഞു. പൂജ ചോപ്ര, മെഹർ വിജ്, ശിഖ തൽസാനിയ എന്നിവരോടൊപ്പം ജഹാൻ ചാർ യാർ എന്ന ചിത്രത്തിലാണ് സ്വര അവസാനമായി അഭിനയിച്ചത്. ചിത്രം 2022 സെപ്റ്റംബർ 16 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രാഷ്ട്രീയ പ്രവർത്തകനായ ഫഹദ് അഹമദ് 2022 ആഗസ്‌തിലാണ് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. ഇപ്പോൾ പാർട്ടിയുടെ യുവജന വിഭാഗമായ സമാജ് വാദി യുവജനസഭയിൽ സംസ്ഥാന പ്രസിഡന്റാണ്.

Tags:    
News Summary - Swara Bhasker weds political leader activist Fahad Ahmad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.