Posted On
date_range Updated On
date_range വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി, തൃശൂരിന് വേണ്ടി പ്രവർത്തിക്കാൻ മുന്നിൽ തന്നെയുണ്ടാകും -സുരേഷ് ഗോപി
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുറത്തുവന്ന് ദിവസങ്ങൾക്ക് ശേഷം തൃശൂരിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വോട്ട് നൽകിയവർക്കും നൽകാത്തവർക്കും നന്ദി. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും താൻ മുന്നിലുണ്ടാകുമെന്നും സുരേഷ് ഗോപി കുറിച്ചു.
പോസ്റ്റിന് നിരവധി പേരാണ് കമന്‍റുമായി വരുന്നത്. അടുത്ത തവണ സുരേഷ് ഗോപി സ്വതന്ത്രനായി മത്സരിച്ചാൽ തൃശൂർ നിങ്ങൾക്ക് തരാമെന്നാണ് സംവിധായകൻ ഒമർ ലുലുവിന്‍റെ കമന്‍റ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.