സോഷ്യൽ മീഡിയ സജീവമായ ഇന്നത്തെ കാലത്ത് അഭിപ്രായം പറയാൻ ഭയമാണെന്ന് നടൻ സുനിൽ ഷെട്ടി. നമ്മൾ പറയുന്നതിനെ പലരീതിയിൽ വ്യാഖാനിക്കുകയും അതിനെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് നമ്മുടെ തന്നെ ജീവിതം തകർക്കുകയും ചെയ്യുമെന്ന് നടൻ രൺവീർ ഷോ എന്ന പരിപാടിയിൽ പറഞ്ഞു. മകളേയും ഭാര്യയേയും പോലും വെറുതെ വിടില്ലെന്നും നടൻ കൂട്ടിച്ചേർത്തു.
നമ്മൾ ജീവിക്കുന്നത് സോഷ്യൽമീഡിയ ഭരിക്കുന്ന കാലത്തായതുകൊണ്ട് സ്വകാര്യതയില്ല. ഇപ്പോൾ ഭയപ്പെടാതെ സംസാരിക്കാൻ സാധിക്കില്ല. വളരെ ഡിപ്ലോമാറ്റിക്കായിട്ടാണ് മറുപടി പറയുന്നത്. നമ്മൾ പറയുന്നതിനെ പല തരത്തിൽ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും. ഇത് ഞങ്ങളുടെ ജീവിതത്തെ ബാധിക്കും- സുനിൽ ഷെട്ടി പറഞ്ഞു.
തങ്ങളെ യാതൊരു പരിചയവുമില്ലാത്ത ആളുകളാണ് ഫേസ്ബുക്കിലൂടേയും ട്വിറ്ററിലൂടേയും അധിക്ഷേപിക്കുന്നത്. എന്തിന്റെ പേരിലാണ് എന്റെ മകളേയും ഭാര്യയേയും തെറിവിളിക്കുന്നതെന്ന് മനസിലാവുന്നില്ല. ഇത് എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്. കാരണം ഞാൻ പഴയകാലത്തെ ആളാണ്.
എപ്പോഴും ഇതൊക്കെ കേട്ട് മിണ്ടാതിരിക്കാനാവില്ല. കാരണം ഞാൻ ഷെട്ടി കുടുംബത്തിൽ നിന്നാണ് വരുന്നത്. പ്രതികരിച്ചാൽ പദവി ഉപയോഗിച്ചെന്ന് പറയും. എന്നാൽ ആ പറയുന്നവർക്ക് അറിയില്ല സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാക്കുകൾ എന്നെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടെന്ന്ട- സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.