അന്ന് കാമറയിൽ പതിഞ്ഞ ആ മുഖം... വർഷങ്ങൾക്കിപ്പുറം വീണ്ടും; പ്രിയദർശന്‍റെ സംവിധാനത്തിൽ തിരിച്ചുവരവിനൊരുങ്ങി ലിസി

തിരുവന്തപുരം: ഏറെ കാലത്തെ ഇടവേളയ്ക്ക് വിരാമമിട്ടുകൊണ്ട് മലയാളികളുടെ ഇഷ്ടതാരം ലിസി വീണ്ടും അഭിനയത്തിലേക്ക്. കല്യാൺ ജൂവലേഴ്‌സിന്‍റെ ഏറ്റവും പുതിയ പരസ്യചിത്രത്തിലൂടെയാണ് ലിസി വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിൽ കല്യാണി പ്രിയദർശനും പ്രഭു ഗണേശനുമാണ് ലിസിക്കൊപ്പം അണിനിരക്കുന്നത്. മലയാളി ആരാധകർ ഏറെ കാത്തിരുന്ന ഈ കൂടിച്ചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

1988-ൽ പുറത്തിറങ്ങിയ 'ചിത്രം' എന്ന സിനിമയ്ക്ക് ശേഷം ആദ്യമായി പ്രിയദർശന്‍റെ സംവിധാനത്തിൽ ലിസി കാമറക്ക് മുന്നിലെത്തുന്നു എന്ന പ്രത്യേകതയും ഈ പരസ്യ ചിത്രത്തിനുണ്ട് . ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സർഗാത്മകമായ ഈ അപൂർവ്വ ഒത്തുചേരൽ സിനിമാപ്രേമികളുടെ മനസിൽ വലിയ സന്തോഷം നിറയ്ക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല

Tags:    
News Summary - That face captured on camera back then... returns after years; Lissy gears up for a comeback under Priyadarshan's direction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.