ശ്വേത മേനോൻ
താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളും വിവാദങ്ങളും പുതിയ തലത്തിലേക്ക്. സംഘടനയെ ചിലർ ചേർന്ന് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണെന്നും എന്നാൽ കോടതി ഇടപെടലോടെ ആ നീക്കം തടയപ്പെട്ടതായും ശ്വേത മേനോൻ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ തനിക്ക് ശക്തമായ പിന്തുണയുമായി എത്തിയ മുതിർന്ന താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനും അവർ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. 'രാജിവെക്കരുതെന്നും നിലപാടിൽ ഉറച്ചുനിന്ന് പോരാടണമെന്നും' മമ്മൂക്കയും ലാലേട്ടനും തന്നോട് ആവശ്യപ്പെട്ടതായി ശ്വേത വെളിപ്പെടുത്തി. 'അമ്മ' പ്രസിഡന്റ് എന്ന് പറഞ്ഞാണ് ശ്വേത പോസ്റ്റിട്ടത്.
സംഘടനയുടെ പ്രവർത്തനങ്ങൾ തീരുമാനിക്കേണ്ടത് പിൻവാതിലിലൂടെയോ ഓടിളക്കിയോ വന്ന പത്തോ പതിനഞ്ചോ പേരല്ലെന്നും, ഭൂരിപക്ഷം വരുന്ന മെമ്പർമാരാണെന്നും അവർ കടുത്ത ഭാഷയിൽ വിമർശിച്ചു. കമ്മിറ്റിയിലേക്ക് വരാൻ ആഗ്രഹമുള്ളവർ ഇലക്ഷനിൽ മത്സരിച്ചു ജയിച്ചാണ് വരേണ്ടതെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
You may shoot me with your words… But still, like air, I’ll rise. - Maya Angelou)
I want to thank Mammookka & Lalettan for being my rock. രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും അവർ എന്നോട് പറഞ്ഞു.
I also want to thank every AMMA member who stood by me, and believed this fight was worth fighting.
-Shwetha Menon
AMMA President
ഈ കുറിപ്പിനൊപ്പം സത്യമേവ ജയതേ എന്ന കുറിപ്പും ഉണ്ടായിരുന്നു.
സത്യമേവ ജയതേ
അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്.
രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ അമ്മ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
NB - ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ ഫങ്ഷൺ ചെയ്യണം എന്ന് തീരുമാനിക്കേണ്ടത്. അമ്മയുടെ ഭൂരിപക്ഷം മെമ്പേഴ്സാണ് അത് തീരുമാനിക്കേണ്ടത്.
ശരിക്കും അമ്മയുടെ കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ ഞങ്ങളെപ്പോലെ ഇലക്ഷനിൽ മത്സരിച്ചാണ് വരേണ്ടത്. അല്ലാതെ പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല.
Shwetha Menon
AMMA President
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.