ഭാര്യ സുചിത്രക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിനൊപ്പമാണ് താരം സുചിത്രക്ക് പിറന്നാൾ ആസംസകൾ നേർന്നത്. 'പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട സുചി' എന്ന കുറിപ്പോടെയാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.
മോഹൻലാൽ പങ്കുവെച്ച പോസ്റ്റിൽ നിരവധിപ്പേരാണ് സുചിത്രക്ക് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇർഷാദ് അലി, മനോജ് കെ. ജയൻ, സന്തോഷ് കീഴാറ്റൂർ, ഫർഹാൻ ഫാസിൽ, ചിപ്പി രഞ്ജിത്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചിട്ടുണ്ട്. 'ലാലേട്ടന്‍റെ ജീവിതമെന്ന ബ്ലോക്ക് ബസ്റ്ററിലെ നായികക്ക് പിറന്നാൾ ആശംസകൾ', 'ലാലേട്ടന്‍റെ സുചി' എന്നിങ്ങനെയൊക്കെയാണ് ആരാധകരുടെ കമന്‍റുകൾ.
തമിഴ് സിനിമ നിര്‍മാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രില്‍ 28നായിരുന്നു മോഹന്‍ലാലിന്റേയും സുചിത്രയുടേയും വിവാഹം. മമ്മൂട്ടി അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ഇവരുടെ വിവാഹ വിഡിയോ ഇന്നും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.