മാർവൽ സ്റ്റുഡിയോസുമായി ചർച്ച! ഷാരൂഖ് ഹോളിവുഡിലേക്കോ?

ഇന്ത്യന്‍ സിനിമയുടെ ബാദ്ഷാ എന്നറിയപ്പെടുന്ന നടനാണ് ഷാരൂഖ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഷാരൂഖ് സിനിമയിലേക്കെത്തിയത്. ഇപ്പോഴിതാ ഷാരൂഖ് ഖാൻ ആരാധകർക്ക് ഒരു സന്തോഷവാർത്ത. ഷാരൂഖ് ഖാന്‍ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. നടൻ മാർവൽ സ്റ്റുഡിയോസുമായി ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ.

ആഗോള സൂപ്പർഹീറോ പ്രപഞ്ചത്തിലേക്കുള്ള ഷാരൂഖിന്‍റെ സാധ്യതയെക്കുറിച്ച് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാൽ, ഈ വാർത്ത ബോളിവുഡിലും ഹോളിവുഡിലും കോളിളക്കം സൃഷ്ടിക്കുകയാണ്. മാര്‍വല്‍ സ്‌കൂപ്പര്‍ @MarvelLeaks22 ഷാരൂഖിന്റെ ഫോട്ടോ അവരുടെ ഹാന്‍ഡില്‍ പങ്കിട്ടതാണ് ചർച്ചകൾക്ക് വഴി തെളിച്ചത്.

അവഞ്ചേഴ്സ്: ഡൂംസ്ഡേയാണ് മാര്‍വലിന്റെ ഏറ്റവും പുതിയ ചിത്രം. എന്നാല്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഈ ചിത്രവുമായി പുതിയ റൂമറുകള്‍ക്ക് ബന്ധമില്ലെന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റന്‍ അമേരിക്ക: ബ്രേവ് ന്യൂ വേള്‍ഡ്’ താരം ആന്റണി മാക്കി ബോളിവുഡില്‍ നിന്ന് അവഞ്ചേഴ്സില്‍ ചേരാന്‍ യോഗ്യനായ നടനായി ഷാരൂഖ് ഖാനെ തെരഞ്ഞെടുത്തതിന് ഏതാനം മാസങ്ങള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ശ്രദ്ധേയമാണ്. മാര്‍വല്‍ സ്റ്റുഡിയോസില്‍ നിന്നോ ഷാരൂഖ് ഖാനില്‍ നിന്നോ ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 

Tags:    
News Summary - SRK in talks with Marvel Studios for Hollywood debut?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.