ഭാസി ഇനി സാക്ഷി; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. നടന്മാരായ ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് എക്‌സൈസ് വ്യക്തമാക്കി. നടപടിക്രമങ്ങള്‍ക്കായി ശ്രീനാഥ് ഭാസിയെ വീണ്ടും വിളിച്ചുവരുത്തുമെന്നാണ് വിവരം. ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടന്മാരെയും മോഡലിനെയും എക്സൈസ് ചോദ്യം ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയാണ് ചോദ്യം ചെയ്തത്. രാവിലെ 10ഓടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി വരെ തുടർന്നു.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴയിൽ ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയത്. തസ്ലീമ സുൽത്താനയെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും അറസ്റ്റ് ചെയ്തിരുന്നു. തസ്ലിമ സുൽത്താനക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തന്റെ കയ്യിൽ നിന്ന് നേരിട്ട് ലഹരി വസ്തുക്കൾ വാങ്ങുന്ന സിനിമ താരങ്ങളുടെ വിവരങ്ങൾ തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തിയിരുന്നു.
ഷൈൻ ടോമും ശ്രീനാഥ് ഭാസിയും ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയതായി തസ്‌ലിമ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയിലും മാധ്യമങ്ങൾക്കു മുമ്പിലും ഇക്കാര്യം നിഷേധിക്കുകയായിരുന്നു. സ്ലീമ സുൽത്താനയും ശ്രീനാഥ് ഭാസിയുമായുള്ള വാട്ട്സ്ആപ് ചാറ്റ് പുറത്തുവന്നിരുന്നു. കഞ്ചാവ് വേണോ എന്ന ചോദ്യത്തിന് വെയ്റ്റ് എന്നായിരുന്നു നടന്‍റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.