ഗായകൻ സോനു നിഗമിന്റെ കൈയിലിരുന്ന് 'അഭി മുജ് മേ കഹീൻ' പാടുന്ന മകൻ നെവാനെ പ്രേക്ഷകർ മറക്കാനിടയില്ല. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ നെവാന്‍റെ ആദ്യ പോസ്റ്റ് വൈറലാകുകയാണ്. രണ്ട് വർഷത്തെ വ്യായാമത്തിലൂടെ തന്‍റെ ശരീര ഭാരം കുറച്ച ചിത്രങ്ങൾ പങ്കുവെച്ച നെവാനെ അഭിനന്ദിച്ച് നിരവധിപേരാണ് എത്തുന്നത്.
‘രണ്ട് വർഷം കൊണ്ട് ജീവിതത്തിൽ ഉണ്ടായ മാറ്റം’ എന്ന അടിക്കുറിപ്പോടെയാണ് നെവാൻ ചിത്രങ്ങൾ പങ്കുവെച്ചത്. നെവാന്റെ ആദ്യ പോസ്റ്റ് സോനു നിഗവും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ’ദൈവം നിന്നെ എപ്പോഴും അവന്റെ സങ്കേതത്തിൽ സൂക്ഷിക്കട്ടെ മകനേ. അനുഗ്രഹങ്ങൾ മാത്രമാണ് നൽകാനുള്ളത്. ആദ്യ പോസ്റ്റിന് അഭിനന്ദനങ്ങൾ’ -സോനു നിഗം കുറിച്ചു.
ഭാരം കുറക്കുന്നതിന് മുമ്പും ശേഷമുള്ള അഞ്ച് ചിത്രങ്ങളാണ് നെവാൻ പങ്കുവെച്ചത്. വർക്ക്ഔട്ട് സെഷനുകൾ, അച്ചടക്കത്തോടെയുള്ള പോഷകാഹാരം, സന്തുലിതമായ ജീവിതശൈലി നിലനിർത്താനുള്ള നിരന്തരമായ ശ്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അതിശയകരമായ ഭാരക്കുറവിലേക്കുള്ള നെവാന്റെ യാത്ര.
നെവാന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ച് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അഭിപ്രായങ്ങൾ പങ്കുവെച്ചത്. നെവാൻ പ്രചോദനമാണെന്നും അഭിമാനമാണെന്നുമുള്ള കമന്‍റുകളാണ് ഏറെയും. ഒരു പോസ്റ്റ് മാത്രമുള്ള നെവാന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇപ്പോൾതന്നെ 12000ൽ അധികം ഫോളോവേഴ്സുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.