2018ലാണ് നടി സോണാലി ബെന്ദ്രെക്ക് നാലാം ഘട്ട മെറ്റാസ്റ്റാറ്റിക് കാൻസർ കണ്ടെത്തിയത്. ന്യൂയോർക്കിലും മുംബൈയിലും ചികിത്സ നടത്തിയതുൾപ്പെടെയുള്ള തന്റെ രോഗമുക്തി യാത്രയെക്കുറിച്ച് അവർ തുറന്നുപറഞ്ഞിട്ടുണ്ട്. രോഗനിർണയത്തിന് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം ഞാനറിഞ്ഞത് സോണാലി പറഞ്ഞു. 1999 ലെ സൂരജ് ബർജാത്യ സിനിമയുടെ ചിത്രീകരണ വേളയിൽ, സൽമാനെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും താരം ഓർമിച്ചു.
ഞാൻ ഹം സാത്ത് സാത്ത് ഹെയ്ൻ ചെയ്യുമ്പോൾ, അദ്ദേഹം കാമറക്ക് പിന്നിൽ നിന്ന് എന്നെ നോക്കി മുഖം ചുളിക്കുമായിരുന്നു. ആ സമയത്ത്, എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നില്ല. സൽമാന് രണ്ട് വശങ്ങളുണ്ട്. നിങ്ങൾക്ക് അദ്ദേഹത്തെ സ്നേഹിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് അദ്ദേഹത്തെ വെറുക്കാം. വർഷങ്ങൾക്ക് ശേഷമാണ് സൽമാൻ ഖാന്റെ കരുതലുള്ള വശം പുറത്തുവന്നത്. കാമറക്ക് പിന്നിൽ മുഖം ചുളിക്കുന്ന അതേ വ്യക്തി, എന്റെ അസുഖത്തെ കുറിച്ച് അറിയാൻ ന്യൂയോർക്കിലേക്ക് രണ്ട് യാത്രകൾ നടത്തിയതും അതേ വ്യക്തിയാണ്.
കാൻസറിനെ സംബന്ധിച്ചിടത്തോളം ചികിത്സ വളരെ കഠിനമാണ്. പതിവായി കീമോതെറാപ്പിയും റേഡിയേഷനും മറ്റും അനുഭവിക്കുന്നത് കഠിനമാണ്. അതിൽ നിന്ന് സുഖം പ്രാപിച്ച് ജോലിയിലേക്ക് മടങ്ങുക അത്ര എളുപ്പമായിരുന്നില്ല. ആ സമയത്തൊക്കെ സൽമാന്‍റെ കരുതൽ എനിക്ക് ശരിക്കും കിട്ടിയിരുന്നു. അദ്ദേഹം എന്റെ ഭർത്താവിനെ വിളിച്ച് അന്വേഷിക്കുകയും, ശരിയായ ഡോക്ടർമാരെ കിട്ടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാറുണ്ടായിരുന്നു സോണാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.