'ശക്തമായി കൂടെ നിന്ന അച്ഛനാണ് പോയത്; നെഗറ്റീവ് കമന്‍റ് ഇടുന്നവർക്കാണ് ചികിത്സ വേണ്ടത്' -ഷൈനിന്‍റെ പിതാവിന്‍റെ മരണത്തിൽ സ്നേഹ ശ്രീകുമാർ

വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി സ്നേഹ ശ്രീകുമാർ. അദ്ദേഹത്തിന് ആദരഞ്ജലികൾ അർപ്പിച്ച് സ്നേഹ സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ഷൈനിന്‍റെ വാഹനം അപകടത്തിൽപ്പെട്ട അതേ സ്ഥലത്ത് വെച്ച് ഒരിക്കൽ നാടകം കഴിഞ്ഞു വരുമ്പോൾ തങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടിട്ടുണ്ടെന്ന് അവർ അറിയിച്ചു. ഒരാൾ സംഭവസ്ഥലത്തു മരിച്ചതായും സ്നേഹ കൂട്ടിച്ചേർത്തു

സ്നേഹയുടെ പോസ്റ്റ്

വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ

സേലത്തിനടുത്തു ധർമപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ..

ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്.. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്..

തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേേണ്ടത്..

Tags:    
News Summary - Sneha Sreekumar on the death of Shine's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.