സ്മൃതി ഇറാനിക്കൊപ്പം അതിഥി വേഷത്തിൽ ബിൽ ഗേറ്റ്സ്; പ്രതിഫലമെത്രയെന്ന് അറിയാൻ സോഷ്യൽ മീഡിയ

ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവുമധികം ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന പരമ്പരകളിൽ ഒന്നാണ് ക്യൂംകി സാസ് ഭി കഭി ബഹു ഥീ 2. സ്മൃതി ഇറാനി അഭിയത്തിലേക്ക് തിരിച്ചു വന്നു എന്നതായിരുന്നു പരമ്പര ആദ്യം വാർത്തകളിൽ ഇടം നേടാൻ കാരണമായത്. ഇപ്പോഴിതാ, ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ് പരമ്പരയിൽ വെർച്വൽ അതിഥിയായി എത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

വാർത്ത പുറത്തുവന്നതോടെ ഏക്താ കപൂറിന്റെ പരമ്പര സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി മാറി. എന്നാൽ ആരാധകർ ഏറ്റവും കൗതുകത്തോടെ കാത്തിരിക്കുന്നത് ബിൽ ഗേറ്റ്സിന്റെ പ്രതിഫലത്തെക്കുറിച്ച് അറിയാനാണ്. അതിഥി വേഷത്തിന് ബിൽ ഗേറ്റ്സ് ഫീസ് ഈടാക്കുന്നുണ്ടോ എന്ന ചർച്ച സജീവമാണ്. അദ്ദേഹത്തിന്റെ വരവ് പ്രതിഫലം വാങ്ങിയാണോ അതോ അല്ലാതെയാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

സ്മൃതി ഇറാനി ഒരു എപ്പിസോഡിന് 14 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി അവരെ മാറ്റി. ഒരു അഭിമുഖത്തിൽ, ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് താനാണെന്ന് സ്മൃതി ഇറാനി സ്ഥിരീകരിച്ചു. എന്നാൽ കൃത്യമായ കണക്കുകൾ പങ്കുവെച്ചിട്ടില്ല. ക്യൂൻ കി സാസ് ഭി കഭി ബഹു ഥി 2 സ്റ്റാർപ്ലസിൽ സംപ്രേഷണം ചെയ്യുന്നുണ്ട്. കൂടാതെ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്ങിനും ലഭ്യമാണ്.

എട്ട് വർഷത്തോളം പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പരമ്പരയായിരുന്നു 'ക്യൂംകീ സാസ് ഭി കഭി ബഹൂ ഥീ'. പ്രേക്ഷകരുടെ ആവേശം കണക്കിലെടുത്താണ് പുതിയ സീസൺ ആരംഭിച്ചത്. സ്മൃതി ഇറാനി അവതരിപ്പിക്കുന്ന തുളസി വിരാനിയാണ് പരമ്പരയിലെ പ്രധാന കഥാപാത്രം. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമിച്ചത്.  

Tags:    
News Summary - Smriti Irani Confirms Bill Gates Appearing In Kyunki Saas Bhi Kabhi Bahu Thi 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.