തൊപ്പി ധരിച്ച് ഈദ് ആശംസ നേർന്ന ഗായകനെതിരെ വിമർശനം; 'ഞാൻ പഠിപ്പിച്ചത് ഇതാണ്' എന്ന് മറുപടി

തൊപ്പി ധരിച്ച് ആരാധകർക്ക് ഈദ് ആശംസ നേർന്നതിന് വിമർശനമുന്നയിച്ചവർക്ക് മറുപടിയുമായി ഗായകൻ ഷാന്‍ മുഖര്‍ജി. ഇത്തരം പ്രചാരണങ്ങളോട് മിണ്ടാതിരിക്കുന്ന ആളല്ല താനെന്നും എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിക്കണമെന്നാണ് പഠിച്ചതെന്നും ഷാൻ പറഞ്ഞു.

കുട്ടിക്കാലം മുതൽ എല്ലാ മതങ്ങളേയും ബഹുമാനിക്കാനും ഉത്സവങ്ങൾ ആഘോഷിക്കുവാനുമാണ് എന്നെ പഠിപ്പിച്ചത്. അതാണ് എന്റെ വിശ്വാസം. ഓരോ ഇന്ത്യക്കാരനും അങ്ങനെയാണ് വിശ്വസിക്കേണ്ടത്. ബാക്കിയൊക്കെ നിങ്ങളുടെ ചിന്തയാണ്. എല്ലാവർക്കും ഈദ് ആശംസകൾ- ഷാൻ  പറഞ്ഞു.

തൊപ്പി ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്ത് ആശംസ അറിയിച്ചതിന് ഗായകൻ ഷാന്‍ മുഖര്‍ജിക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ‘കരം കര്‍ ദെ’ എന്ന തന്റെ മ്യൂസിക് വിഡിയോയിലെ മൂന്ന് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Singer Shaan Breaks Silence On Criticism For His ‘Eid Mubarak’ Post Wearing A Skull Cap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.