ബോളിവുഡിൽ മറ്റൊരു താര വിവാഹംകൂടി; ഫെബ്രുവരി ആറിന് യുവതാരങ്ങൾ ഒന്നിക്കും

മുംബൈ: ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും വിവാഹിതരാകുന്നു. ഫെബ്രുവരി 6ന് വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വച്ച് പഞ്ചാബി ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക. ശനിയാഴ്ച മുതല്‍ വിവാഹച്ചടങ്ങുകള്‍ ആരംഭിക്കും.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. സിനിമാരംഗത്തു നിന്നു രണ്ടു മൂന്നു പേരെ മാത്രമെ കിയാര വിവാഹത്തിനു ക്ഷണിച്ചിട്ടുള്ളുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയ്‌സാൽമീറിലെ സൂര്യഗർഹ് ഹോട്ടൽ ദമ്പതികൾ ഏകദേശം നാല് ദിവസത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരമ്പരാഗത രാജസ്ഥാനി വിഭവങ്ങളായിരിക്കും വിവാഹസത്ക്കാരത്തിലുണ്ടാവുക. നവദമ്പതികള്‍ക്കായി ഡെസേർട്ട് സഫാരിയും ഒരുക്കിയിട്ടുണ്ട്.

പ്രശസ്ത ഫാഷന്‍ ഡിസൈനറായ മനീഷ് മൽഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളായിരിക്കും വധൂവരന്‍മാര്‍ വിവാഹത്തിന് ധരിക്കുക. ആദ്യം ഡൽഹിയിലും പിന്നീട് മുംബൈയിലുമായി രണ്ട് റിസപ്ഷനുകള്‍ നടക്കും. നടൻ ഷാരൂഖ് ഖാന്റെ മുൻ ബോഡിഗാർഡ് യാസീൻ ആകും സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല വഹിക്കുക എന്നും വിവരമുണ്ട്

വിവാഹം നടക്കുന്ന കൊട്ടാരത്തിലെ ആഡംബര സ്യൂട്ട് റൂമിനു ഒരു രാത്രിയിലെ വാടക 90000 രൂപയാണ്.

കുറച്ചു വര്‍ഷങ്ങളായി സിദ്ധാര്‍ഥും കിയാരയും പ്രണയത്തിലാണ്. എന്നാല്‍ ഇരുവരും ഇതിനെക്കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. എന്നാല്‍ ഇരുവരും വിവാഹതിരായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു.

2020ല്‍ പുറത്തിറങ്ങിയ ഷെര്‍ഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു.

ഗോവിന്ദ നാം മേര എന്ന ചിത്രത്തിലാണ് കിയാര അവസാനമായി അഭിനയിച്ചത്.കാർത്തിക് ആര്യനൊപ്പമുള്ള സത്യപ്രേം കി കഥയാണ് അടുത്ത പ്രോജക്ട്. നെറ്റ്ഫ്ലിക്സ് റിലീസായ മിഷൻ മജ്നു ആയിരുന്നു സിദ്ധാർത്ഥിന്റെ അവസാന ചിത്രം. റാഷി ഖന്നയ്ക്കും ദിഷ പടാനിക്കുമൊപ്പം യോദ്ധയിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.

Tags:    
News Summary - Siddharth Malhotra and Kiara Advani wedding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.