അമ്മ ജനറൽ ബോഡിയിൽ നടന്നത് തമ്മിലടിയും അസഭ്യവർഷവും, സംഘടന പിടിച്ചെടുക്കാൻ ശ്രമം; ശ്വേത മേനോൻ -രമേഷ് പിഷാരടി ഫോൺ സംഭാഷണം പുറത്ത്

കൊച്ചി: അമ്മ സംഘടനയിൽ കത്തിയെരിയുന്ന വിവാദങ്ങളിൽ ഏറ്റവുമധികം ചോദ്യം ചെയ്യപ്പെട്ട വ്യക്തികളിൽ ഒരാളാണ് സംഘടനാ പ്രസിഡന്‍റ് ശ്വേത മേനോൻ. ഇപ്പോഴിത ജനറൽ ബോഡി മീറ്റിങിൽ നടന്ന ചില കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നിരവധി താരങ്ങളുടെ രാജിക്ക് കാരണമായ അമ്മ ജനറൽ ബോഡി മീറ്റിങ്ങിൽ പരസ്പരം തമ്മിലടിയും അസഭ്യവർഷവുമാണ് നടന്നതെന്ന് ശ്വേത മേനോൻ രമേഷ് പിഷാരടിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറയുന്നു.

സ്ത്രീകൾക്ക് ശബ്ദമുയർത്താൻ സാധിക്കാത്ത ഒരു സംഘടനയായി അമ്മ മാറിയെന്നും, തന്നെ പിന്തുണച്ച മല്ലികാ സുകുമാരന്‍റെ കൈയിൽ നിന്നും മൈക്ക് പിടിച്ച് വാങ്ങി എന്നും ശ്വേത മേനോൻ പറയുന്നു. ജനറൽ ബോഡി മീറ്റിങ്ങിൽ തന്നോട് ബാബുരാജ്, ഇടവേള ബാബു, സിദ്ദിക്ക്, സുരേഷ് കൃഷ്ണ, സാദിക്, അപ്പ ഹാജ, മജീദ്, മാലാ പാർവ്വതി, മായാ വിശ്വനാഥ് തുടങ്ങിയവർ അശ്ലീല വാക്കുകൾ ഉപയോഗിച്ചു എന്നും നടി പറയുന്നു. ഇതെനെല്ലാം തക്കതായ തെളിവും ഓഡിയോയും തന്‍റെ പക്കലുണ്ടെന്നും നടി പറയുന്നുണ്ട്. ഇത്രയും ദിവസം താന്‍ മൗനം പാലിച്ചത് 'അമ്മ' സംഘടനക്ക് വേണ്ടിയാണെന്നും ശ്വേതാ മേനോന്‍ പറയുന്നു.

മീറ്റിങിനിടെ കൊല്ലം തുളസിയുടെ കൈയിൽ നിന്നും മൈക്ക് പിടിച്ച് വാങ്ങിയെന്നും അനൂപ് ചന്ദ്രൻ അടിക്കാൻ തുനിഞ്ഞുവെന്നും ശ്വത പറയുന്നുണ്ട്. മൗനം പാലിച്ചാല്‍ വിവാദങ്ങള്‍ കെട്ടടങ്ങുമെന്ന് കരുതിയെന്നും. എന്നാല്‍, എന്റെ സല്‍പ്പേരും വിശ്വാസ്യതയും തകര്‍ക്കുക ലക്ഷ്യമിട്ട് തുടര്‍ച്ചയായി ശ്രമം നടക്കുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാന്‍ പടിയിറങ്ങില്ല എന്നും കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റില്‍ ശ്വേതാ മേനോന്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Shwatha Menon Ramesh Pisharody phone conversation leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.