തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനികാന്തിന് ആരാധകറേയാണ്. രജനീകാന്തിനൊപ്പം കൂലിയിൽ അഭിനയിച്ചതിനെക്കുറിച്ച് കമല ഹാസന്‍റെ മകൾ ശ്രുതി ഹാസൻ അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. രജനീകാന്തിനെ കണ്ട് താൻ അത്ഭുതപ്പെട്ടില്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവം തനിക്ക് ഇഷ്ടമാണെന്നും ശ്രുതി പറഞ്ഞിരുന്നു.
'രജനി സാറിനെ അടുത്തറിയാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനും കഴിഞ്ഞതാണ് ഏറ്റവും അത്ഭുതകരമായ കാര്യം. പപ്പയിൽ നിന്ന് ( കമൽഹാസൻ ) വളരെ വ്യത്യസ്തനാണ് അദ്ദേഹം. പപ്പയോടൊപ്പം വളർന്നതിനാൽ അദ്ദേഹത്തെ കണ്ട് ഞാൻ ഒരിക്കലും അത്ഭുതപ്പെട്ടിട്ടില്ല. പക്ഷേ രജനി സാറിനെ കാണുമ്പോൾ നിങ്ങൾക്ക് അദ്ദേഹത്തെ മനസ്സിലാക്കാൻ കഴിയില്ല.അതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗുണം. നിരവധി മികച്ച ഗുണങ്ങളുടെ ഒരു മിശ്രിതമാണ് അദ്ദേഹം. അദ്ദേഹം വളരെ കർക്കശക്കാരനാണ്. പക്ഷേ എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വളരെ വ്യക്തതയുണ്ട്' ശ്രുതി ഹാസൻ പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി 2025 ഓഗസ്റ്റ് 14 നാണ് തിയറ്ററിലെത്തുന്നത്. ആക്ഷൻ എന്റർടെയ്‌നറായ ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രജനികാന്തിന്റെ 171-ാം സിനിമയായി ഒരുങ്ങുന്ന കൂലിയിൽ സൗബിൻ ഷാഹിറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.