'എന്താണോ കംഫര്‍ട്ടബിള്‍ അതാണ് എന്റെ ഫാഷന്‍'; ചെരുപ്പിന്റെ വില പറഞ്ഞ് നടി

ഭിനയത്തിന് ഇടവേള നൽകി നൃത്ത രംഗത്ത് സജീവമാണ് ശോഭന. ചെന്നൈയിൽ കലാതർപ്പണ എന്ന ഡാൻസ് സ്കൂൾ നടത്തുകയാണ് താരമിപ്പോൾ. സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് ശോഭന. തന്റെ ചിത്രങ്ങളും നൃത്ത വിഡിയോകളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുമുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ഫാഷനെ കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണ്. ഫാഷനെന്ന് പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല നമ്മുടെ സ്വഭാവം കൂടിയാണെന്നാണ് ശോഭന പറയുന്നത്.   ഒപ്പം തന്റെ ചെരുപ്പിന്റെ വിലയും നടി വെളിപ്പെടുത്തി. ഒരു ചാനൽ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.

'സ്ത്രീകൾ എന്നു പറഞ്ഞാൽ സൗന്ദര്യം മാത്രമല്ല, ഫാഷനെന്ന് പറഞ്ഞാൽ നമ്മുടെ സ്വഭാവം കൂടിയാണ്. നമ്മളെല്ലാവരും ഫാഷൻ മാസികകൾ നോക്കും, ബ്ലൗസിന്റെ ഡിസൈൻ നോക്കും. പക്ഷെ എന്നെ സംബന്ധിച്ച്, എന്താണോ കംഫര്‍ട്ടബിള്‍ അതാണ് ഫാഷന്‍. ഈ സാരി നല്ലതാണ്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന ചെരുപ്പിന്റെ വില 250 രൂപയാണ്. ആ ഫാഷനിലാണ് ഞാൻ കംഫർട്ടബിളായിട്ടുള്ളത്'-ശോഭന  വ്യക്തമാക്കി.



Tags:    
News Summary - Shobana Opens Up About Her Filp Price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.