ബംഗാളി സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്, എന്നാൽ ആരോഗ്യസ്ഥിതി സമ്മർദമുണ്ടാക്കുന്നു; 'പുരത്വാൻ' എന്‍റെ അവസാന ബംഗാളി ചിത്രമായിരിക്കും -ഷർമിള ടാഗോർ

14 വർഷങ്ങൾക്ക് ശേഷം ബംഗാളി സിനിമയിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ് ബംഗാളി നടി ഷർമിള ടാഗോർ. എന്നാൽ പുതിയ ചിത്രം പുരത്വാൻ തന്റെ അവസാന ബംഗാളി ചിത്രമായിരിക്കുമെന്ന് ഷർമിള ടാഗോർ വ്യക്തമാക്കി. ബംഗാളി സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്. എന്നാൽ ആരോഗ്യസ്ഥിതി സമ്മർദമുണ്ടാക്കുന്നു -ഷർമിള പറയുന്നു. ബംഗാളി സിനിമകളിൽ ഭാവിയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോളാണ് ഷർമിള ഇക്കാര്യം വ്യക്തമാക്കിയത്.

'എനിക്ക് ബംഗാളി സിനിമകൾ ചെയ്യാൻ ഇഷ്ടമാണ്. കൊൽക്കത്തയിലെ എല്ലാ കാര്യങ്ങളും ഇഷ്ടമാണ്, പക്ഷേ എന്റെ ആരോഗ്യസ്ഥിതി കാരണം അഭിനയിക്കാൻ ഞാൻ വേണ്ടത്ര ഫിറ്റ് അല്ല'. 2023ലാണ് പുരത്വാൻ ഷൂട്ടിങ് ആരംഭിക്കുന്നത്. ഗംഗാ നദിയുടെ തീരത്തുള്ള ഒരു റിസോർട്ടിൽ വെച്ചായിരുന്നു ഷൂട്ടിങ്. 14-15 ദിവസം ഒരുമിച്ച് സിനിമയുടെ ടീമിനൊപ്പം ഉണ്ടായിരുന്നു.

യൂട്യൂബ് ചാനലിൽ സോഹ അലി ഖാൻ തന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെയാണ് സംസാരിച്ചിരുന്നു. ശ്വാസകോശ അർബുദം തുടക്കത്തിലെ കണ്ടെത്തിയതുകൊണ്ട് ചെറിയ ചില ബുദ്ധിമുട്ടുകൾ ഒഴിച്ചാൽ അമ്മ ആരോഗ്യത്തോടെയാണ് ഉള്ളതെന്നും സോഹ അറിയിച്ചിരുന്നു.

Tags:    
News Summary - Sharmila Tagore says Puratwan will be her final Bengali film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.