ഷറഫുദീന്‍ നായകനായ പുതിയ ചിത്രമാണ് 'ദി പെറ്റ് ഡിറ്റക്ടീവ്'. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടൻ തന്നെ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. റിലീസ് മുന്നോടിയായി കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
'ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്. The Pet Detective നാളെ റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയറ്ററിൽ തന്നെ പോയി ഞങ്ങളുടെ സിനിമ കാണണം' -ഷറഫുദീന്‍ എഴുതി.
എല്ലാ പ്രിയപ്പെട്ടവർക്കും… ഞാൻ നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ!
കഴിഞ്ഞ പത്ത് പന്ത്രണ്ട് വർഷങ്ങളായിട്ട് ഞാൻ ചെയ്യുന്ന ചെറുതും വലുതുമായ കഥാപാത്രങ്ങൾ വഴി ഞാൻ നിങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്.
ഇടവേളകളിൽ കയ്യടിച്ചും ഇടയ്ക്കെല്ലാം എന്നെ തിരുത്തിയും എന്നും നിങ്ങൾ കൂടെയുണ്ടായിരുന്നു. എല്ലാരും പറയുന്നത് പോലെ എനിക്ക് ഹേറ്റേഴ്സ് ഇല്ലായെന്നു തന്നെ ഞാൻ വിശ്വസിച്ചോട്ടെ?
ഇന്ന് ഈ നോട്ട് എഴുതുമ്പോൾ ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ദിവസമാണ് നാളെയെന്നത് എനിക്ക് തോന്നുന്നു. അത് കൊണ്ട് തന്നെ എന്റെ കൂടെയുള്ള നിങ്ങൾ എല്ലാവരോടും ഞാനാ സപ്പോർട്ട് ചോദിച്ചു വാങ്ങുകയാണ്.
The Pet Detective നാളെ റിലീസ് ആകുവാണ്. നിങ്ങൾ എല്ലാവരും തിയേറ്ററിൽ തന്നെ പോയി ഞങ്ങളുടെ ഈ സിനിമ കാണണം.
എന്ന് നിങ്ങളുടെ സ്വന്തം ഷറഫുദ്ദീൻ
NB: ഈ ഫോട്ടോ പലതവണ ഞാൻ പോസ്റ്റ് ചെയ്യാൻ എടുത്തപ്പോഴും ഇതല്ല സമയം എന്നെനിക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ എനിക്കറിയാം ഇതാണ് അതിനുള്ള സമയം!
അതേസമയം, 'സമ്പൂര്‍ണ്ണ മൃഗാധിപത്യം' എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ്. സി ചന്ദ്രനാണ് ഛായാഗ്രഹണം. 'മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തിന്‍റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.