സൽമാൻ മൊട്ടയടിക്കാൻ കാരണം ഷാറൂഖിനോടുളള സ്നേഹമല്ല! പ്രതികരിച്ച് നടൻ

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് സൽമാൻ ഖാനും ഷാറൂഖ് ഖാനും.  ആരാധകർ തമ്മിൽ ഫാൻ ഫൈറ്റുകൾ നടക്കാറുണ്ടെങ്കിലും താരങ്ങൾ തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. സിനിമാ തിരക്കുകൾക്കിടയിലും ഇവർ ഒന്നിച്ചു കൂടാറുണ്ട്. അടുത്തിടെ സൽമാന്റെ വസതിയിൽ ഷാറൂഖും ആമിർ ഖാനും എത്തിയിരുന്നു.

ദിവസങ്ങൾക്ക് മുമ്പ് തലമുടി മൊട്ടയടിച്ച് സൽമാൻ ഖാൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നു. ഷാറൂഖ് ഖാൻ ചിത്രമായ ജവാന്റെ പ്രമോഷന് വേണ്ടിയാണ് നടൻ മുടി കളഞ്ഞതെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സൽമാന്റെ പുതിയ ലുക്കിനെ കുറിച്ച് ഷാറൂഖ് പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. ജവാന്റെ പ്രമോഷന് വേണ്ടിയാണോ സൽമാൻ  മൊട്ടയടിച്ചതെന്നുളള ആരാധകന്റെ ചോദ്യത്തിനായിരുന്നു മറുപടി.

'എന്നോട് സ്നേഹം പ്രകടിപ്പിക്കാൻ സൽമാൻ ഭായിക്ക് ലുക്ക് മറ്റേണ്ട ആവശ്യമില്ല. അദ്ദേഹം എപ്പോഴും എന്നെ ഹൃദയത്തോട് ചേർത്തു നിർത്തുന്നു'-ഷാറൂഖ് ഖാൻ ട്വീറ്റ് ചെയ്തു.

സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്. അറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

 കിസി ക ഭായ് കിസി കി  ജാൻ ആണ് ഏറ്റവും ഒടുവിൽ  പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രം.  ടൈഗർ 3 ആണ്   ഇനി പുറത്തിറങ്ങാനുള്ളത്.

Tags:    
News Summary - Shah Rukh Khan Opens Up Salman Khan's latest bald look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.