അവരെ ചേർത്തുപിടിച്ച് ഷാറൂഖ്...

കൊൽക്കത്ത: ആസിഡ് ആക്രമണം അതിജീവിച്ചവർക്ക് പിന്തുണയും പ്രചോദനവുമായി ബോളിവുഡി​​ന്റെ ബാദ്ഷാ. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ മത്സരത്തിനായി നഗരത്തിലെത്തിയ വേളയിലാണ് ഷാറൂഖ് ഖാൻ ആസിഡ് ആക്രമണ സംഭവങ്ങളിലെ അതിജീവിതകൾക്കൊപ്പം സമയം ചെലവിട്ടത്. കിങ് ഖാനൊപ്പം ഫോട്ടോകൾ പകർത്താൻ അവസരം ലഭിച്ചതിൽ സന്തുഷ്ടരായ അവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഷാറൂഖിന്റെ ആരാധക അക്കൗണ്ടുകളും ചിത്രങ്ങൾ ഷെയർ ചെയ്തു.


‘ഹൃദയങ്ങളുടെ രാജാവ്’ എന്ന കാപ്ഷനോടെയാണ് ഒരാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ‘മനുഷ്യത്വത്തിന്റെ മഹത്തായ കാര്യമാണിത്. ഏറെ സഹൃദയത്വവും രസികത്വവും കൊണ്ട് മാത്രമല്ല, സ്നേഹസമ്പന്നമായ ഹൃദയം കൊണ്ടും നിങ്ങൾ അനുഗൃഹീതനാണ്’ -മറ്റൊരാൾ കുറിച്ചു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ടീമിന്റെ ഉടമസ്ഥൻ കൂടിയാണ് ഷാറൂഖ്.

Tags:    
News Summary - Shah Rukh Khan Meets Acid Attack Survivors in Kolkata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.