മുംബൈ: സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് നദാനിയൻ. ഇബ്രാഹിം അലി ഖാനും ശ്രീദേവിയുടെ മകൾ ഖുഷി കപൂറും ഒന്നിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇതിഹാസ ഗായകൻ ഷാനിന്‍റെ മകൻ മാഹി. ചിത്രത്തിൽ ഇബ്രാഹിമിന് വേണ്ടി "തേരാ ക്യാ കരൂൺ" എന്ന പാട്ട് പാടിയിരിക്കുന്നത് മാഹിയാണ്. സച്ചിൻ-ജിഗർ എന്നിവർ സംഗീതം നൽകിയ പാട്ടിന് വരികൾ എഴുതിയിരിക്കുന്നത് അമിതാഭ് ഭട്ടാചാര്യയാണ്.
“സെയ്ഫ് സാറിനായി എന്‍റെ അച്ഛൻ സൃഷ്ടിച്ച മനോഹരമായ സംഗീതത്താൽ ഞാൻ എപ്പോഴും ചുറ്റപ്പെട്ടിരുന്നു, ഇപ്പോൾ ഇബ്രാഹിമിനായി തേരാ ക്യാ കരൂൺ പാടുന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. പ്രണയം ഏറ്റവും ശുദ്ധവും ഹൃദ്യവുമായ രീതിയിൽ ഈ ഗാനത്തിൽ ചേർന്നിരിക്കുന്നു. ബോളിവുഡ് ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഈ അവസരം തന്നതിന് സച്ചിൻ സാറിനോടും ജിഗർ സാറിനോടും ഞാൻ നന്ദിയുള്ളവനാണ് -എന്ന് മാഹി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
സെയ്ഫ് അലി ഖാന്‍റെ പല ചിത്രങ്ങളിലും സെയ്ഫിനായി ഷാൻ പാട്ടുകൾ പാടിയിട്ടുണ്ട്. ഇപ്പോൾ ഇബ്രാഹിം അലി ഖാനൊപ്പം മാഹി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. നവാഗതയായ ഷൗന ഗൗതം സംവിധാനം ചെയ്ത നാദനിയൻ ധർമാറ്റിക് എന്‍റർടൈൻമെന്‍റ് ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയിൽ ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.