'ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല; ജീവിക്കണമെന്ന ആഗ്രഹം അവനും ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു' -വിഷ്ണു പ്രസാദിന്‍റെ വിയോഗത്തിൽ സീമ ജി. നായർ

വിഷ്ണു പ്രസാദിന്‍റെ വിയോഗത്തിൽ വേദന പങ്കുവെച്ച് സിമ ജി. നായർ. കഴിഞ്ഞ ആഴ്ച വിഷ്ണു പ്രസാദിനെ കണ്ടിരുന്നെന്നും ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ലെന്നും സീമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു വിഷ്ണു പ്രസാദ്. ആരോഗ്യാവസ്ഥ മോശമായതിനാൽ കരൾ മാറ്റിവെക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. അതിനിടയിലാണ് മരണം സംഭവിച്ചത്.

'വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല...ജീവിക്കണമെന്ന ആഗ്രഹം അവനും, ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു.. പക്ഷെ ..ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാൻ ..അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി ..പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി ..മറ്റന്നാൾ ആയിരിക്കും അടക്കം -സീമ കുറിച്ചു.

സീമ ജി. നായരുടെ പോസ്റ്റ്

വിഷ്ണു പ്രസാദ് വിടപറഞ്ഞു ..എത്രയോ വർഷത്തെ ബന്ധം ..എന്റെ അപ്പൂ ആറ് മാസം ആയപ്പോൾ തുടങ്ങിയ ബന്ധം... ഏഷ്യാനെറ്റിന്റെ ആദ്യ മെഗാ സീരിയൽ ഗോകുലത്തിൽ എന്റെ ബ്രദർ ആയി അഭിനയിക്കാൻ വരുമ്പോൾ തുടങ്ങിയ ബന്ധം... അപ്പുവിന്റെ ഒന്നാം പിറന്നാൾ ആഘോഷിച്ചത് ആ സെറ്റിൽ വെച്ചായിരുന്നു.. എല്ലാവർക്കും തിരക്കേറിയപ്പോൾ കാണൽ കുറവായി. കഴിഞ്ഞ ആഴ്ച്ച ആസ്റ്റർ മെഡിസിറ്റിയിൽ പോയി അവനെ കണ്ടു. ഞാൻ കുറെ കോമഡിയൊക്കെ പറഞ്ഞു... ഒറ്റക്കൊമ്പനാണ് ഈ കിടക്കുന്നതു എന്നൊക്കെ പറഞ്ഞപ്പോൾ നല്ല ചിരി ആയിരുന്നു... പിന്നീട് വൈഫ് കവിത എന്നെ വിളിച്ചു പറഞ്ഞു ചേച്ചി വന്നത് വലിയ ആശ്വാസം ആയെന്നു... കൂടെ ആശ്വാസം ആയി തന്നെ നിൽക്കാനാണ് പോയതും.

കരൾ പകുത്തു നല്കാൻ തയാറായ മകളെയും കണ്ടു ..വീണ്ടും വരാമെന്നു പറഞ്ഞിറങ്ങുമ്പോൾ അവൻ ഇത്ര പെട്ടെന്ന് വിട പറയും എന്ന് കരുതിയില്ല ..ജീവിക്കണമെന്ന ആഗ്രഹം അവനും ,ജീവിക്കുമെന്ന പ്രതീക്ഷ ഞങ്ങൾക്കും ഉണ്ടായിരുന്നു... പക്ഷെ... ഇപ്പോൾ ഈ വിവരം അറിഞ്ഞപ്പോൾ കവിതയെ (ഭാര്യ)യെ വിളിച്ചു സത്യം ആണോന്നറിയാൻ... അപ്പുറത്തു കരച്ചിൽ ആയിരുന്നു മറുപടി... പെങ്ങൾ വരാൻ വേണ്ടി മോർച്ചറിയിലേക്ക് മാറ്റി... മറ്റന്നാൾ ആയിരിക്കും അടക്കം... എനിക്കാണെങ്കിൽ ഇന്നും ,നാളെയും വർക്കും... അവസാനം ആയി ഒരു നോക്ക് കാണാൻ കഴിയാതെ പോകുന്നു... വിഷ്ണു വിട 

Tags:    
News Summary - Seema G Nair on the demise of Vishnu Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.