Posted On
date_range Updated On
date_range സാറ തെണ്ടുൽക്കറുടെ ബോളിവുഡ് അരങ്ങേറ്റം ഉടൻ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറുടെ ബോളിവുഡിൽ അരങ്ങേറ്റം ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്. ബോളിവുഡ് ലൈഫ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അഭിനയത്തിൽ വളരെ താൽപര്യമാണ് സാറയ്ക്കുള്ളതെന്നും സാറയുടെ ബോളിവുഡ് അരങ്ങേറ്റം ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായി ബോളിവുഡ് ലൈഫ് പറയുന്നു.
അർജുൻ തെണ്ടുൽക്കർ പിതാവിന്‍റെ വഴി തെരഞ്ഞെടുത്ത് ക്രിക്കറ്റിൽ അരങ്ങേറിയപ്പോൾ പീഡിയാട്രീഷ്യയായ അമ്മ അഞ്ജലിയുടെ പാത പിന്തുടർന്ന് സാറ മെഡിസിൻ പഠനം തെരഞ്ഞെടുത്തിരുന്നു. ലണ്ടനിലെ മെഡിസിൻ പഠനത്തിന് ശേഷം സാറ മോഡലിങ് ലോകത്തേക്ക് ചുവടുവെച്ചു. തുടർന്ന്, അന്താരാഷ്ട്ര ബ്രാൻഡുകളുടെ മോഡലായി തിളങ്ങി.
ഏറെ ആരാധകരുള്ള താരപുത്രിയാണ് സാറ. 1.8 മില്യൺ ആളുകളാണ് 24കാരിയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.