അമിതാഭ് ബച്ചന് 84-ാം പിറന്നാൾ ആശംസകളുമായി ഐശ്വര്യ റായ്; വൈറലായി ഇൻസ്റ്റഗ്രാം പോസ്റ്റ്

ബോളിവുഡ് ചക്രവർത്തിയും മെഗാസ്റ്റാറുമായ അമിതാഭ് ബച്ചൻ തന്റെ 84-ാം പിറന്നാളിന്‍റെ ആഘോഷ നിറവിലാണ്. ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയത്. ഇതിനിടയിൽ തന്റെ ഭർതൃ പിതാവായ അമിതാഭ് ബച്ചന് ഐശ്വര്യ റായ് ബച്ചൻ ആശംസകൾ നേർന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വർഷങ്ങളായി തുടർന്നുപോരുന്ന ഈ ആശംസയിലൂടെ തങ്ങളുടെ 'പാ-ദാദാജിക്ക്' ഏറ്റവും ഹൃദ്യമായ പിറന്നാൾ സന്ദേശമാണ് താരം നൽകിയിരിക്കുന്നത്. മകൾ ആരാധ്യയോടൊപ്പം നിൽക്കുന്ന അമിതാഭ് ബച്ചനെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിൽ ട്രാക്ക് സൂട്ടും ബീനി തൊപ്പിയും ധരിച്ച് നിൽക്കുന്ന അമിതാഭ് ബച്ചനെയും കൂടെ കുട്ടി ആരാധ്യയെയും കാണാം. "ഏറ്റവും പ്രിയപ്പെട്ട പാ-ദാദാജിക്ക് പിറന്നാൾ ആശംസകൾ. സ്നേഹവും ദൈവനുഗ്രഹവും എപ്പോഴും ഉണ്ടാകട്ടെ" എന്നാണ് ചിത്രത്തിനൊപ്പം ഐശ്വര്യ കുറിച്ചിരിക്കുന്നത്. ഇരുവരുടെയും ഈ മനോഹര ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുക്കിക്കഴിഞ്ഞു.

അതേസമയം പിറന്നാൾ ദിനത്തിൽ മുംബൈയിലെ താരത്തിന്‍റെ 'ജൽസ' വസതിക്ക് പുറത്ത് പ്രിയ നടനെ കാണാൻ നൂറുകണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറയാൻ മറുൺ കുർത്തയും ബ്രൗൺ ഷോളും അണിഞ്ഞ് ബിഗ് ബി വീടിന്റെ ഗേറ്റിലേക്ക് പുറത്തിറങ്ങുകയും ചെയ്തു. തങ്ങളുടെ പ്രിയതാരത്തെ ഒരു നോക്ക് കാണാനും ജന്മദിനാശംസകൾ നേരാനും എത്തിയ ആരാധകരുടെ ആവേശം തിയറ്ററുകളെ വെല്ലുന്നതായിരുന്നു. ചിലർ താരത്തിന്റെ പഴയകാല വേഷങ്ങൾ ധരിച്ചെത്തിയപ്പോൾ മറ്റുചിലർ അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് ചുവടുവെച്ച് സന്തോഷം പങ്കുവെച്ചു.

ചിരഞ്ജീവി, അജയ് ദേവ്ഗൺ തുടങ്ങിയ പ്രമുഖ താരങ്ങളും അമിതാഭ് ബച്ചന് സമൂഹമാധ്യമങ്ങളിലൂടെ സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ നേർന്നു. തന്നെ കാണാൻ കാത്തുനിന്ന ആരാധകരെ അവസാന നിമിഷം വരെ നിരാശരാക്കാതെ കണ്ടതിന് ശേഷമാണ് ബിഗ് ബി തന്റെ പിറന്നാൾ ദിനം പൂർത്തിയാക്കിയത്. നിലവിൽ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗത്തിലും 'കൗൺ ബനേഗാ ക്രോഡ്പതി'യുടെ 17-ാം സീസണിലുമായി സജീവമായി തുടരുകയാണ് താരം.

Tags:    
News Summary - Aishwarya Rai wishes Amitabh Bachchan on his 84th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.