നടി സാറ അലി ഖാന്‍റെ പുതിയ ചിത്രമാണ് മെട്രോ ഇൻ ഡിനോ. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന 'മെട്രോ ഇൻ ഡിനോ'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറക്കി. ആദിത്യ റോയ് കപൂർ, നീന ഗുപ്ത, സാറ അലി ഖാൻ, അനുപം ഖേർ, പങ്കജ് ത്രിപാഠി, അലി ഫസൽ, ഫാത്തിമ സന ഷെയ്ഖ്, കൊങ്കണ സെൻശർമ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ, ബോളിവുഡിൽ ഇഷ്ട ദമ്പതികളാരെന്ന ചോദ്യത്തിന്, ‘എന്റെ പിതാവും കരീനയും’ എന്നതായിരുന്നു സാറ അലി ഖാന്‍റെ മറുപടി. ചോദ്യം ചോദിച്ചപ്പോൾ ആദ്യം, സാറ ഉത്തരം നൽകാൻ മടിച്ചു. ചോദ്യം ആവർത്തിച്ചപ്പോഴാണ് താരം മറുപടി പറഞ്ഞത്. അവരിൽ ഏതൊക്കെ ഗുണങ്ങളാണ് നിങ്ങൾക്ക് ഇഷ്ടമെന്ന് ചോദിച്ചപ്പോൾ, നടി ചിരിച്ചുകൊണ്ട് ചോദ്യം അവഗണിക്കുന്നത് വിഡിയോയിൽ കാണാം.
ചിത്രത്തിൽ ആദിത്യ റോയ് കപൂറിനൊപ്പം അഭിനയിക്കുന്ന സാറയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ജൂലൈ നാലിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്. ലൈഫ് ഇൻ മെട്രോയുടെ തുടർച്ചയാണ് മെട്രോ ഇൻ ഡിനോ. ആദ്യ ഭാഗം ബോക്സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ പുതിയ ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.