15 വർഷമായി ഇൻഡസ്ട്രിയിലുണ്ട്; 'ഒരേ വേഷം, ഒരേ ദിവസങ്ങൾ', എന്നാൽ പ്രതിഫലം വ്യത്യസ്തം'-സാമന്ത

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് സാമന്ത. വാക്കുകൾ കൊണ്ടും പ്രവ്യത്തി കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുന്ന താരം കൂടിയാണ്. ഇപ്പോഴിതാ സിനിമാ മേഖലയിലെ ശമ്പള അസമത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. സമാന സ്വഭാവമുള്ള വേഷങ്ങൾക്ക് സഹതാരങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വേതനം ലഭിക്കുന്നതെന്നും ഇത് മാറണമെന്നും സാമന്ത അഭിപ്രായപ്പെട്ടു.

'തുല്യ വേതനം ലഭിക്കുന്നതിൽ സ്ത്രീ അഭിനേതാക്കൾ നേരിടുന്ന വെല്ലുവിളികൾ നേരിടുന്നുണ്ട്. ഞാൻ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായകനെ കേന്ദ്രീകരിച്ചുള്ളതും നായകൻ ആളുകളെ തിയേറ്ററിലേക്ക് ആകർഷിക്കുന്നതുമായ വലിയ സിനിമകൾ എനിക്ക് മനസിലാകും. എന്തുകൊണ്ടെന്ന് ഒരേ ദിവസത്തിൽ തുല്യ പ്രധാന്യമുള്ള വേഷങ്ങൾക്കും വ്യത്യസ്ത ശമ്പളം ലഭിക്കുന്നത്‍? കൂടുതൽ തുല്യമായ പ്രതിഫലത്തിലേക്ക് സിനിമ വ്യവസായം നീങ്ങേണ്ടതിന്റെ ആവശ്യകതയും' സാമന്ത ഊന്നിപ്പറഞ്ഞു.

15 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. ഇപ്പോൾ ഞാൻ ചെയ്യാൻ ശ്രമിക്കുന്നത് തെറ്റുകൾ ആവർത്തിക്കാതിരിക്കുക എന്നതാണ്. കഴിഞ്ഞുപോയ കാലതത്ത് എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. പക്ഷേ ഭാവിയെക്കുറിച്ച് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. ഞാൻ അങ്ങനെ ചെയ്തില്ലെങ്കിൽ ആരാണ് അത് ചെയ്യുക? നിങ്ങളെ അലട്ടുന്ന കാര്യങ്ങളിൽ നിങ്ങളുടെ ലക്ഷ്യം കണ്ടെത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാര്യങ്ങൾ എന്നെ അലട്ടുന്നിടത്താണ് എന്റെ ലക്ഷ്യം എന്നതാണ് എന്റെ മന്ത്രം. എന്നെ അലട്ടുന്ന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഞാൻ നിർമിക്കുന്നതെല്ലാം- സാമന്ത പറഞ്ഞു.

Tags:    
News Summary - Samantha says same role, same days, but paid 'dramatically different' than men

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.