മുഖത്ത് മുറിവുമായി സാമന്ത; യശോദരയിലെ ലുക്ക് ചർച്ചയാവുന്നു, ടീസർ സെപ്റ്റംബർ 9ന്

സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'യശോദ'. സിനിമയുടെ ടീസർ സെപ്റ്റംബർ 9ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ. മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ആദ്യ ദൃശ്യങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ വളരെ പ്രധാനപെട്ട ഭാഗങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കാൻ തയാറായി കഴിഞ്ഞതായി സംവിധായകരായ ഹരി-ഹരീഷ് ജോഡി അറിയിച്ചു.

ടീസർ എത്തുന്നു എന്നറിയിക്കുന്ന പോസ്റ്ററിൽ വളരെ ഉദ്വേഗം ജനിപ്പിക്കുന്ന തരത്തിലുള്ള സാമന്തയുടെ ഒരു ചിത്രമാണുള്ളത്. പ്രതിഭാധനരായ ഹരി-ഹരീഷ് ജോഡി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ശ്രീദേവി മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. വളരെ ആത്മവിശ്വാസം ഉണ്ടെന്നും 5 ഭാഷകളിലായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രിയുടെ വരികൾക്ക് മണിശർമയാണ് സംഗീതം.സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി. ക്യാമറ: എം.സുകുമാർ. പി ആർ ഒ : ആതിര ദിൽജിത്ത്

Tags:    
News Summary - Samantha Ruth Prabhu's Yashoda New Poster went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.